പത്തനംതിട്ട: മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. കേരളത്തിലെ എല്ലാ മാദ്ധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.
'മുഖ്യമന്ത്രി വിഡി സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ല. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ. അടൂർ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മർദനമേറ്റുവെന്ന പരാതിയിൽ കർശന നടപടി ഉണ്ടാകും. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അതേസമയം, സി.എം.ആർ.എൽ- എക്‌സാലോജിക് മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇഡി നൽകിയ കത്തിൽ മതിയായ തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. വേണ്ടത്ര തെളിവില്ലെങ്കിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ഇന്നലെ രാത്രിയാണ് നിയമോപദേശം സർക്കാരിന് ഇ- മെയിൽ വഴി കൈമാറിയത്. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് കൈമാറിയത് കണക്കിലെടുത്ത് പൊലീസിനാണ് നിയമോപദേശം നൽകിയത്.
Kerala Home Minister Ramesh Chennithala said the government has received the Advocate General’s legal opinion in the CMRL-Exalogic monthly payment case. He said the opinion would be examined and further action would be decided after consultation with the Chief Minister. The legal opinion was sought based on a letter from the Enforcement Directorate.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |