SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

2023ൽ രാജയോഗത്തിന് സാദ്ധ്യത കാണുന്ന അഞ്ച് നക്ഷത്രക്കാർ, ധനവും ഭാഗ്യവും തേടി എത്തും

rajayogam

2023ൽ ആറു നക്ഷത്രക്കാർക്കാണ് ജീവിതത്തിൽ കോടീശ്വരന്മാരായി തീരാനുള്ള യോഗം കാണുന്നത്. 27 നക്ഷത്രക്കാർക്കും ഭാഗ്യ ലക്ഷണങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ അവസരം കൈവരുന്നത് ഈ അഞ്ച് നക്ഷത്രജാതർക്കാണ്. ആ യോഗം പ്രയോജനപ്പെടുത്തുകയാണ് ഇവർ ചെയ്യേണ്ടത്.

മകയിരം- 2023 ഈ നക്ഷത്രക്കാർക്ക് വളരെ ഐശ്വര്യപ്രദമായിരിക്കും. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനും, വിദ്യാഭ്യാസം, ജോലി എന്നിവയ‌്ക്കുള്ള സാഹചര്യം ഒരുങ്ങുന്നതിനും മകയിരം നക്ഷത്രക്കാർക്ക് യോഗമുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന പല പ്രതിസന്ധികളും മാറിക്കിട്ടും. ഈശ്വരവിശ്വാസത്തെ മുറുകെ പിടിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ജന്മനക്ഷത്രദിവസം കുടുംബക്ഷേത്രങ്ങളിൽ കുളിച്ചു തൊഴുത് പ്രാർത്ഥിക്കണം.

തിരുവാതിര- ഈ നക്ഷത്രക്കാർക്ക് 2023 അത്ഭുതങ്ങളുടേതായിരിക്കും. തൊഴിൽ മേഖല കൂടുതൽ ഊർജസ്വലമാകും. താമസസ്ഥലം എവിടെയാണെങ്കിലും വിളക്ക് വച്ച് ഇഷ്‌ടദേവതയെ പ്രാർത്ഥിക്കുക.

പുണർതം- സമ്പൽസമൃദ്ധമായ വർഷമാണിത്. ദീർഘനാളത്തെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ അവസരം ലഭിക്കും. വിവാഹം നടക്കാതെ നിൽക്കുന്നവർക്ക് ഈ വർഷം അതിനുള്ള സാദ്ധ്യതയേറെയാണ്.

ആയില്യം- ആയില്യം നക്ഷത്രക്കാർക്ക് മികവേറിയ വർഷമാണ് 2023. ദുഖങ്ങളും പ്രതിസന്ധികളും അകലും. തൊഴിൽ സംബന്ധമായി വിദേശവാസത്തിനുള്ള അവസരമുണ്ടാകും. വീട്, പുതിയ വാഹനം എന്നിവ വാങ്ങുന്നതിന് അവസരം ലഭിക്കും.

വിശാഖം- സ്വപ്‌നതുല്യമായ നേട്ടമാകും വിശാഖം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. പ്രതിസന്ധികൾ മാറി ധനലാഭമുണ്ടാകും. കടബാദ്ധ്യതകളിൽ നിന്ന് മോചനം ലഭിക്കും. വസ്തുവാങ്ങാനുള്ള അവസരം വന്നുചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, RITUAL, RAJAYOGAM, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL