SignIn
Kerala Kaumudi Online
Monday, 19 October 2026 9.02 PM IST

എല്ലാദിവസവും ഇവിടെ വിദ്യാരംഭം,​ അക്ഷരദേവത വിളങ്ങുന്ന പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം

panachuikkad-
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം

അ​ക്ഷ​ര​ദേ​വ​ത​യു​ടെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​ ​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​സ​​​ര​​​സ്വ​​​തീ​​​പൂ​​​ജ​​​യ്ക്ക് ​​​ഏ​റെ​​​ ​​​പ്ര​​​ശ​​​സ്ത​​​മാ​​​യ​​​ ​​​ക്ഷേ​​​ത്ര​​​മാ​​​യ​ ​​​കോ​​​ട്ട​​​യം​​​ ​​​ജി​​​ല്ല​​​യി​​​ലെ​​​ ​​​പ​​​ന​​​ച്ചി​​​ക്കാ​​​ട് ​​​ ​ദ​​​ക്ഷി​​​ണ​​​മൂ​​​കാം​​​ബിക​ ​​​ ​​​ക്ഷേ​​​ത്ര​ത്തി​ലേ​ക്ക് ​ന​വ​രാ​ത്രി​ ​നാ​ളു​ക​ളി​ൽ​ ​ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ​എ​ത്തു​ന്ന​ത്.​ ​ആ​ദ്യ​ക്ഷ​രം​ ​കു​റി​ക്കു​ന്ന​ ​കു​രു​ന്നും​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തു​ന്ന​ ​ക​ലാ​മ​ന​സും​ ​തൊ​ഴു​കൈ​ക​ളോ​ടെ​യെ​ത്തു​ന്ന​ ​വി​ശ്വാ​സ​ല​ക്ഷ​ങ്ങ​ളു​മെ​ല്ലാം​ ​പ​ന​ച്ചി​ക്കാ​ട്ട​മ്മ​യു​ടെ​ ​തി​രു​സ​ന്നി​ധി​യി​ൽ​ ​ഒ​ന്നാ​യി​ ​മാ​റും.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഭ​ക്ത​ർ​ ​വി​ദ്യാ​രം​ഭ​ത്തി​നും​ ​ക​ലാ​ ​അ​ര​ങ്ങേ​റ്റ​ത്തി​നും​ ​പ​ന​ച്ചി​ക്കാ​ട് ​എ​ത്തും.​ ​ പ​തി​വ് ​ക്ഷേ​ത്ര​സ​ങ്ക​ല്പ​ത്തി​ലു​ള്ള​ ​ശ്രീ​കോ​വി​ലോ​ ​സോ​പാ​ന​മോ​ ​ഒ​ന്നു​മി​ല്ല.​ ​കു​ള​വും​ ​പ​ച്ച​പ്പ് ​മാ​റാ​ത്ത​ ​വ​ള്ളി​പ്പ​ട​ർ​പ്പു​മാ​ണു​ള്ള​ത്.​ ​ഇ​തി​ന​ക​ത്താ​ണ് ​വി​ദ്യാ​ദേ​വ​ത​യും​ ​സ​ർ​വാ​ഭീ​ഷ്ട​ ​വ​ര​ദാ​യി​നി​യു​മാ​യ​ ​സ​ര​സ്വ​തീ​ദേ​വി​യു​ടെ​ ​മൂ​ല​വി​ഗ്ര​ഹം​ ​കു​ടി​കൊ​ള്ളു​ന്ന​ത്.​ ​

ദു​ർ​ഗാ​ഷ്ട​മി,​ ​​​മ​ഹാ​ന​വ​മി​ ​ദി​വ​സ​ങ്ങ​ളൊ​ഴി​കെ​ എല്ലാദിവസവും ​വി​ദ്യാ​രം​ഭം​ ​ന​ട​ത്തുന്നയിടമാണ് പനച്ചിക്കാട് ക്ഷേത്രം.​ ​സ​ര​സ്വ​തീ​ ​മ​ണ്ഡ​പ​ത്തി​ലാ​ണ് ​അ​ര​ങ്ങേ​റ്റം.​ ​ന​വ​രാ​ത്രി​ ​നാ​ളു​ക​ളി​ലെ​ ​ക​ലാ​മ​ണ്ഡ​പ​ത്തി​ൽ​ ​ക​ലാ​ർ​ച്ച​ന​യും​ ​ന​ട​ത്തും.​ ​ഗ്ര​ന്ഥ​ങ്ങ​ൾ,​ ​തൂ​ലി​ക​ക​ൾ,​ ​എ​ഴു​ത്തോ​ല​ക​ൾ​ ​എ​ന്നി​വ​ ​മാ​ത്ര​മേ​ ​പൂ​ജ​വ​യ്ക്കൂ.​ ​കൊ​ല്ല​വ​ർ​ഷം​ ​ക​ന്നി​യി​ലെ​ ​ന​വ​രാ​ത്രി,​ ​ര​ഥ​ഘോ​ഷ​യാ​ത്ര,​ ​സം​ഗീ​തോ​ത്സ​വം,​ ​വി​ദ്യാ​രം​ഭം,​ ​ചി​ങ്ങം​ ​തു​ലാം,​ ​ധ​നു,​ ​കും​ഭം,​ ​മേ​ടം​ ,​ ​ഇ​ട​വം,​ ​മി​ഥു​നം,​ ​ക​ർ​ക്ക​ട​കം​ ​മാ​സ​ങ്ങ​ളി​ലെ​ ​വ​ന​കാ​ഭി​ഷേ​കം,​ ​വൃ​ശ്ചി​ക​ത്തി​ലെ​ ​ചു​റ്റു​വി​ള​ക്ക് ,​മ​ഹാ​സു​കൃ​ത​ ​ഹ​വ​നം,​ ​ദ്ര​വ്യ​ക​ല​ശം,​ ​മീ​ന​ത്തി​ലെ​ ​മ​ഹാ​ഗ​ണ​പ​തി​ ​ഹോ​മം​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​അ​നു​ഷ്ഠാ​ന​ങ്ങ​ൾ.​ ​

കൊ​ട്ടാ​ര​ത്തി​ൽ​ ​ശ​ങ്കു​ണ്ണി​യു​ടെ​ ​ഐ​തി​ഹ്യ​മാ​ല​യി​ൽ​ ​പ​ന​ച്ചി​ക്കാ​ട് ​ക്ഷേ​ത്രം​ ​പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ ​ആ​യി​ര​ത്തി​ലേ​റെ​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​ച​രി​ത്ര​വും​ ​പാ​ര​മ്പ​ര്യ​വു​മു​ള്ള​ ​ഈ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കി​ഴു​പ്പു​റം,​ ​ക​രു​നാ​ട്,​ ​കൈ​മു​ക്ക് ​എ​ന്നീ​ ​ബ്രാ​ഹ്മ​ണ​ ​കു​ടും​ബ​ക്കാ​ർ​ക്കാ​യി​രു​ന്നു​ ​ഊ​രാ​ണ്മ​സ്ഥാ​നം.​

ക്ഷേ​ത്ര​ ​ഗോ​പു​ര​ത്തി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ആ​ദ്യം​ ​കാ​ണു​ന്ന​ത് ​പു​രാ​ത​ന​ ​വി​ഷ്ണു​ ​ക്ഷേ​ത്രം.​ ​അ​തി​ന് ​താ​ഴെ​ ​തൊ​ട്ടു​കി​ഴ​ക്ക് ​കു​ള​ക്ക​ര​യു​ടെ​ ​മ​ദ്ധ്യ​ത്തി​ലാ​ണ് ​സ​ര​സ്വ​തി​ ​കു​ടി​യി​രി​ക്കു​ന്ന​ത്.​ ​ക്ഷേ​ത്ര​ ​സ​ങ്ക​ൽ​പ്പ​ത്തി​ലു​ള്ള​ ​ശ്രീ​കോ​വി​ലോ​ ​നാ​ല​മ്പ​ല​മോ​ ​മാ​ളി​ക​ക്കെ​ട്ടോ​യി​ല്ല.​ ​കു​ള​ത്തി​ന്റെ​ ​മു​ക​ൾ​ഭാ​ഗം​ ​പാ​തി​യോ​ളം​ ​മൂ​ടി​യ​ ​വ​ള്ളി​പ്പ​ട​ർ​പ്പും​ ​അ​തി​നു​ള്ളി​ൽ​ ​വി​ദ്യാ​ദേ​വ​ത​യു​ടെ​ ​മൂ​ല​വി​ഗ്ര​ഹം​ ​കു​ടി​കൊ​ള്ളു​ന്നു.​ ​ഈ​ ​മൂ​ല​വി​ഗ്ര​ഹ​ത്തി​ന് ​അ​ഭി​മു​ഖ​മാ​യു​ള്ള​ ​പ്ര​തി​വി​ഗ്ര​ത്തി​ലാ​ണ് ​ക​ർ​മാ​നു​ഷ്ഠാ​ന​ങ്ങ​ൾ.​ ​മൂ​ല​വി​ഗ്ര​ഹ​ത്തി​ന്റെ​ ​പാ​ദ​ങ്ങ​ളി​ൽ​ ​ത​ഴു​കി​യൊ​ഴു​കു​ന്ന​ ​തീ​ർ​ത്ഥ​ജ​ലം​ ​ഒ​രി​ക്ക​ലും​ ​വ​റ്റാ​റി​ല്ല.​ ​പൂ​ജ​യ്ക്കും​ ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള​ ​ജ​ല​വും​ ​ഇ​തി​ൽ​ ​നി​ന്നാ​ണ് ​എ​ടു​ക്കു​ന്ന​ത്.​ ​മ​റ്റു​ ​കി​ണ​റു​ക​ളും​ ​ജ​ല​സ്രോ​ത​സു​ക​ളു​മി​ല്ലെ​ന്ന​തും​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​സ​ര​സ്വ​തീ​ക്ഷേ​ത്ര​ത്തി​ന് ​മു​ക​ളി​ൽ​ ​പ​ടി​ഞ്ഞാ​റാ​യി​ ​യ​ക്ഷി​യും​ ​ഇ​തി​ന് ​സ​മീ​പം​ ​ബ്ര​ഹ്മ​ര​ക്ഷ​സു​മു​ണ്ട്.

സാ​ര​സ്വ​തം​ ​നെ​യ്യ്


സാ​ര​സ്വ​തം​ ​നെ​യ്യാ​ണ് ​പ്ര​ധാ​ന​ ​വ​ഴി​പാ​ടു​ക​ളി​ൽ​ ​ഒ​ന്ന്.​ ​ബു​ദ്ധി​ക്കും​ ​വി​ദ്യ​യ്ക്കും​ ​ഉ​ണ​ർ​വ് ​ന​ൽ​കു​ന്ന​ ​ഈ​ ​ഔ​ഷ​ധം​ ​സാ​ര​സ്വ​ത​ ​സൂ​ക്തം​ ​വി​ധി​യാം​വ​ണ്ണം​ ​ജ​പി​ച്ച് ​ന​ൽ​കു​ന്ന​താ​ണ്.​ ​സ​ര​സ്വ​തി​ക്കും​ ​മ​ഹാ​വി​ഷ്ണു​വി​നും​ ​അ​ര​വ​ണ,​ ​ത്രി​മ​ധു​രം.​ ​യ​ക്ഷി​യ്ക്ക് ​വ​റ.​ ​ര​ക്ഷ​സ്സി​ന് ​പാ​ൽ​പ്പാ​യ​സം.​ ​ശാ​സ്താ​വി​ന് ​തേ​ങ്ങ​ ​ചേ​ർ​ത്ത​ ​നി​വേ​ദ്യം.​ ​ശി​വ​ന് ​ധാ​ര,​ ​കൂ​വ​ള​മാ​ല.​ ​ഗ​ണ​പ​തി​ക്ക് ​ഒ​റ്റ​യ​പ്പം,​ ​ക​റു​ക​മാ​ല​ ​എ​ന്നി​വ​യും​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടു​ക​ളാ​ണ്.​ ​സ​ര​സ്വ​തി​ക്ക് ​സാ​ര​സ്വ​ത​ ​സൂ​ക്താ​ർ​ച്ച​ന​യും​ ​വി​ഷ്ണു​വി​ന് ​പു​രു​ഷ​ ​സൂ​ക്താ​ർ​ച്ച​ന​യും​ ​പ്ര​ധാ​ന​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, VIDYARAMBHAM, TANACHIKKAD TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL