SignIn
Kerala Kaumudi Online
Saturday, 17 October 2026 3.42 PM IST

ഉപ്പ് നിസാരക്കാരനല്ല; വീട്ടിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

salt-
പ്രതീകാത്മക ചിത്രം

ഉപ്പ് ഇല്ലാത്ത വീടുകൾ വളരെ കുറവാണ്, വാസ്തുപ്രകാരം ഉപ്പ് സംബന്ധിച്ച് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. വാസ്തുശാസ്ത്ര പ്രകാരം ഒരു ഗ്ലാസ് പാത്രത്തിൽ ഉപ്പ് സൂക്ഷിക്കാൻ എപ്പോഴും ജ്യോതിഷികൾ നിർദേശിക്കുന്നു. പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹ പാത്രങ്ങളിൽ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. ഉപ്പ് പാഴാക്കുകയോ നിലത്ത് ഇടുകയോ ചെയ്യുന്നത് ഒഴിവാക്കാൻ വാസ്തുവിൽ പറയുന്നു. അങ്ങനെ ചെയ്യുന്നത് ചന്ദ്രനുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ വർദ്ധിപ്പിക്കുമെന്നും ഇത് മാനസിക സമ്മർദ്ദത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

കൂടാതെ വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉപ്പിന് കഴിയുമെന്ന് വാസ്തുവിൽ പറയുന്നു. ഉപ്പ് അടങ്ങിയ ഒരു ഗ്ലാസ് പാത്രത്തിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ വയ്ക്കുന്നത് സന്തോഷവും സമൃദ്ധിയും നിലനിർത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ വീട് തുടയ്ക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കാനും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താനും സഹായിക്കുന്നുവെന്നാണ് വിശ്വാസം.

സമ്മർദ്ദം ഉത്കണ്ഠ അല്ലെങ്കിൽ മാനസിക അസ്വസ്ഥത എന്നിവ അനുഭവപ്പെടുമ്പോൾ കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കുളിക്കുന്നത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. ദൃഷ്ടിദോഷം മാറ്റാൻ ഉപ്പ് തലയിൽ ഉഴിഞ്ഞ് വെള്ളത്തിൽ ലയിപ്പിക്കാറുണ്ട്. ഉപ്പ് ഒരിക്കലും ആർക്കും കടം കൊടുക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ബന്ധങ്ങളെ വഷളാക്കുമെന്നാണ് വിശ്വാസം.

English Summary

Salt is an essential ingredient in almost every household, and Vastu Shastra associates it with several traditional beliefs. According to these beliefs, salt should preferably be stored in a glass container rather than a plastic or metal one. Spilling or wasting salt is considered inauspicious in some traditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALT VASTU TIPS, VASTU SHASTRA, SALT BENEFITS, HOME PROSPERITY, ഉപ്പ് വാസ്തു വിശ്വാസങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL