SignIn
Kerala Kaumudi Online
Friday, 16 October 2026 2.12 PM IST

ഭഗവാന് നിവേദിച്ച വെണ്ണയുണ്ണാൻ ദിവസേന എത്തുന്ന കൃഷ്ണപ്പരുന്ത്: ഭക്തർക്കും നാട്ടുകാർക്കും അത്ഭുതം

temple
വെണ്ണയുണ്ണാനെത്തുന്ന കൃഷ്ണപ്പരുന്ത്

ഏലൂർ: ഏലൂർ നാറാണത്ത് ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ പതിവായി ഭഗവാന് നിവേദിച്ച വെണ്ണയുണ്ണാനെത്തുന്ന കൃഷ്ണപ്പരുന്ത് ഭക്തർക്കും നാട്ടുകാർക്കും കൗതുകമാവുന്നു. പൊതുവേ മാംസഭുക്കായാണ് അറിയപ്പെടുന്നതെങ്കിലും ഈ പരുന്തിന് വെണ്ണയാണ് ഇഷ്ട വിഭവം. ക്ഷേത്രത്തിന് സമീപമുള്ള കട ഉടമ പ്രദീപ് നൽകുന്ന ബിസ്ക്കറ്റും കഴിക്കും. കാണുന്നവരുടെ കൈയിൽ നിന്നൊക്കെ വാങ്ങി തിന്നുന്ന ശീലവുമില്ല. എന്നാൽ ഇഷ്‌ടമുള്ളവരിൽ നിന്ന് ഭക്ഷണം എടുക്കാൻ സ്വാതന്ത്ര്യം കാട്ടാറുമുണ്ട്. കൈകളിൽ വന്നിരിക്കാനും തൊട്ടുതലോടുന്നതിലും വിരോധമില്ല. ഇണക്കം കണ്ടിട്ട് ഏതോ വീട്ടിൽ വളർത്തിയതാണെന്നാണ് നാട്ടുകാർ പറയുന്നത്.

നിവേദ്യം ഇലയോടെ താഴെവച്ചു കൊടുത്താൽ സ്ഥിരം ഇരിപ്പിടമായ ഗേറ്റിൽ നിന്ന് ഇറങ്ങി വന്ന് കഴിയ്ക്കും. പരുന്തിന് കൊടുക്കാതെ പോയാൽ നിവേദ്യം റാഞ്ചാനും തയ്യാർ. അതുകൊണ്ട് ഇലചുരുട്ടി പിടിച്ചാണ് ഭക്തർ പരുന്തിന്റെ മുന്നിലൂടെ നിവേദ്യവുമായി പോകുക. ക്ഷേത്രം ജീവനക്കാരൻ സുരേഷ് മാരാരാണ് സ്ഥിരമായി നിവേദ്യ വെണ്ണ നൽകുന്നയാൾ.


ക്ഷേത്ര കവാടത്തിനരികിലെ ആൽത്തറയ്ക്ക് മുന്നിൽ കൂറ്റൻ കൃഷ്‌ണപ്പരുന്തിന്റെ പ്രതിമയുണ്ട്. മഹാവിഷ്ണുവിന്റെ വാഹനമെന്ന് ഐതിഹ്യമുള്ളതിനാൽ വെണ്ണ തിന്നാനെത്തുന്ന അതിഥിയിൽ ഭക്തർക്ക് താത്പര്യം ഏറിയിട്ടുണ്ട്. വിവരമറിഞ്ഞ് കൃഷ്ണപ്പരുന്തിനെ കാണാൻ നിരവധിപേരാണ് ക്ഷേത്രത്തിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNA KITE, TEMPLE BUTTER OFFERING, KRISHNA KITE TEMPLE, VIRAL TEMPLE BIRD, KERALA TEMPLE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL