SignIn
Kerala Kaumudi Online
Thursday, 10 September 2026 3.44 AM IST

56​ ​പു​ത്ത​ൻ​ ​അ​ന്ന​ങ്ങൾ, നീലംപേരൂർ പൂരം പടയണി നാളെ

bneelamperror-

ച​ങ്ങ​നാ​ശേ​രി​:​ ​നീ​ലം​പേ​രൂ​ർ​ ​പ​ള്ളി​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​രം​ ​പ​ട​യ​ണി​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.​ 16​ദി​വ​സം​ ​നീ​ളു​ന്ന​ ​പ​ട​യ​ണി​യി​ലെ​ ​പ്ര​ധാ​ന​ ​ആ​ഘോ​ഷ​ങ്ങ​ളാ​യ​ ​മ​കം​ ​പ​ട​യ​ണി​ ​ഇ​ന്ന് ​ന​ട​ക്കും.​ ​പൂ​രം​ ​പ​ട​യ​ണി​ ​നാ​ളെ.​ ​രാ​ത്രി​ 10​ന് ​ശേ​ഷം​ ​വ​ല്യ​ന്ന​വും​ ​പു​ത്ത​ൻ​ ​അ​ന്ന​ങ്ങ​ളും​ ​വി​വി​ധ​ ​കോ​ല​ങ്ങ​ളും​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളി​ക്കും.​ ​ചൂ​ട്ടു​വെ​ളി​ച്ച​ത്തി​ന്റെ​ ​പൊ​ൻ​പ്ര​ഭ​യി​ൽ​ ​അ​ന്ന​ങ്ങ​ൾ​ ​നീ​ന്തി​ത്തു​ടി​ക്കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​പൂ​രം​ ​പ​ട​യ​ണി​യു​ടെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​അ​ന്ന​ങ്ങ​ളു​ടെ​യും​ ​കോ​ല​ങ്ങ​ളു​ടെ​യും​ ​നി​ർ​മാ​ണ​വും​ ​അ​ല​ങ്കാ​ര​പ്പ​ണി​ക​ളും​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​കാ​ണാ​നാ​കും.​ ​ദേ​ശ​ക്കാ​രാ​ണ് ​നി​ർ​മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​പ്ര​കൃ​‌​തി​ദ​ത്ത​ ​വ​സ്തു​ക്ക​ളാ​യ​ ​വാ​ഴ​ക്ക​ച്ചി,​ ​ക​മു​ക്,​ ​വാ​ഴ​പ്പോ​ള,​ ​ചെ​ത്തി​പ്പൂ​വ്,​ ​താ​മ​ര​യി​ല​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​അ​ന്ന​ങ്ങ​ളും​ ​കോ​ല​ങ്ങ​ളും​ ​ഒ​രു​ക്കു​ന്ന​ത്.
ഇ​ന്ന് ​രാ​വി​ലെ​ ​ചി​റ​മ്പു​കു​ത്ത് ​ആ​രം​ഭി​ക്കും.​ ​കീ​റി​യെ​ടു​ത്ത​ ​വാ​ഴ​പ്പോ​ള​യി​ൽ​ ​നി​‌​ന്ന് ​ചെ​ത്തി​പ്പൂ​വ് ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​പ​ച്ച​ ​ഈ​ർ​ക്കി​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​കു​ത്തി​പ്പി​ടി​പ്പി​ക്കു​ന്ന​താ​ണ് ​ചി​റ​മ്പു​കു​ത്ത്.​ ​ഈ​ ​ചി​റ​മ്പാ​ണ് ​അ​ന്ന​ങ്ങ​ൾ​ക്ക് ​അ​ല​ങ്കാ​ര​മൊ​രു​ക്കു​ന്ന​ത്.​ 120​ ​കി​ലോ​യി​ല​ധി​കം​ ​ചെ​‌​ത്തി​പ്പൂ​ക്ക​ളാ​ണ് ​ഇ​തി​നാ​യി​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ത്.

56​ ​പു​ത്ത​ൻ​ ​അ​ന്ന​ങ്ങൾ


ഇ​ത്ത​വ​ണ​ 56​ ​പു​ത്ത​ൻ​ ​അ​ന്ന​ങ്ങ​ളാ​ണ് ​പ​ട​യ​ണി​ക്ക​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഇ​തി​‌​ൽ​ ​മൂ​ന്നെ​ണ്ണം​ ​ത​ടി​യി​ൽ​ ​തീ​ർ​ത്ത​ ​മ​ര​യ​ന്ന​ങ്ങ​ളാ​ണ്.​ ​ഒ​ൻ​പ​തേ​കാ​ൽ​ ​കോ​ൽ​ ​ഉ​യ​ര​മു​ള്ള​ ​വ​ല്യ​ന്ന​മാ​ണ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​അ​ഞ്ചേ​കാ​ൽ​ ​കോ​ൽ​ ​ഉ​യ​ര​മു​ള്ള​ ​മ​റ്റ് ​ര​ണ്ട് ​അ​ന്ന​ങ്ങ​ളു​മു​ണ്ട്.​ ​നാ​‌​റാ​ണ​ത്ത് ​ഭ്രാ​ന്ത​ൻ​ ​മ​ല​മു​ക​ളി​ലേ​ക്ക് ​ക​ല്ലു​രു​ട്ടി​ക്ക​യ​റ്റു​ന്ന​ ​കോ​ലം,​ ​ഭ​ദ്ര​കാ​ളി,​ ​ജാം​ബ​വാ​ൻ​ ​എ​ന്നി​വ​യാ​ണ് ​ഇ​ത്ത​വ​ണ​ ​പു​തു​താ​യി​ ​എ​ത്തു​ന്ന​ ​കോ​ല​‌​ങ്ങ​ൾ.​ ​ഭീ​മ​ൻ,​ ​യ​ക്ഷി,​ ​രാ​വ​ണ​ൻ,​ ​ഹ​നു​മാ​ൻ,​ ​സിം​‌​ഹം,​ ​നീ​ലം​പേ​രൂ​ർ​ ​നീ​ല​ക​ണ്ഠ​ൻ​ ​എ​ന്ന​ ​ആ​ന​ ​തു​ട​ങ്ങി​യ​ ​പ​തി​വ് ​കോ​ല​ങ്ങ​ളും​ ​പ​ട​യ​ണി​ക്ക​ള​ത്തി​ൽ​ ​അ​ണി​നി​ര​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEELAMPEROOR, NEELAMPEROOR PADAYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL