വീടുകളിൽ ഭംഗി കൂട്ടുന്നതിനും ഐശ്വര്യത്തിനും പലരും മണി പ്ലാന്റ് വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചെടികൾ വീട്ടിൽ വയ്ക്കുമ്പോൾ വാസ്തു നോക്കേണ്ടത് അനിവാര്യമാണ്. വടക്കുകിഴക്ക് (ഈശാനകോൺ) ദിശയിൽ മണി പ്ലാന്റ് വയ്ക്കരുതെന്ന് വാസ്തുവിൽ പറയപ്പെടുന്നു. ഇത് അശുഭകരമായാണ് കണക്കാക്കുന്നത്. ചെടി പ്രധാന വാതിലിന് തടസമുണ്ടാക്കുന്ന രീതിയിൽ വയ്ക്കാനും പാടില്ല.
ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും തെക്കുകിഴക്ക് ദിശയിൽ വേണം ( ആഗ്നേയകോൺ) മണി പ്ലാന്റ് വയ്ക്കാൻ. തെക്കുകിഴക്ക് വയ്ക്കാൻ പറ്റില്ലെങ്കിൽ പടിഞ്ഞാറ് ദിശ തിരഞ്ഞെടുക്കാം. കിടപ്പുമുറിയിൽ മണി പ്ലാന്റ് വയ്ക്കുന്നത് നല്ലതല്ലെന്ന് വാസ്തുവിൽ പറയുന്നു. മണി പ്ലാന്റിന്റെ തണ്ട് സമ്മാനമായി നൽകുമ്പോൾ അതിനൊപ്പം ഒരു നാണയം കൂടി നൽകുന്ന രീതി പലരും പിന്തുടരുന്നുണ്ട്.
നാണയവും മണി പ്ലാന്റും ഒരുമിച്ച് നൽകുന്നത് അത് സ്വീകരിക്കുന്നയാൾക്ക് സാമ്പത്തിക ഐശ്വര്യം നൽകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഓഫീസിലെ മേശപ്പുറത്ത് വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് മണി പ്ലാന്റ് വയ്ക്കുന്നതും നല്ലതാണ്. മണി പ്ലാന്റിന്റെ വള്ളികൾ താഴേക്ക് വളരാൻ അനുവദിക്കരുത്. മേലോട്ട് പടരുന്ന രീതിയിൽ കെട്ടി നിർത്തുന്നത് പുരോഗതിയുടെ സൂചകമായി കണക്കാക്കപ്പെടുന്നു.
മണി പ്ലാന്റിൽ കാണുന്ന വാടിയതും ഉണങ്ങിയതുമായ ഇലകൾ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്നാണ് വിശ്വാസം. നിങ്ങളുടെ മണി പ്ലാന്റിന്റെ ഇലകൾ മഞ്ഞനിറമാകുകയാണെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. ഉണങ്ങിയ ഇലകൾ വീട്ടിലെ പോസിറ്റീവ് എനർജി ആഗിരണം ചെയ്യുന്നു.
Money plants are widely believed in Vastu to bring prosperity, financial growth and positive energy into the home. According to these beliefs, placing a money plant in the southeast direction is considered auspicious, while certain locations are believed to be unfavorable.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |