കണ്ടക ശനി കൊണ്ടേ പോകൂവെന്ന ചൊല്ല് മലയാളത്തിൽ വ്യാപകമായിട്ടുള്ള ഒന്നാണ്. ശനിദശ ബാധിച്ചാൽ വലിയ ദോഷഫലങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്ന് വാസ്തുവിൽ പറയുന്നു. കർമത്തിന്റെ ഗ്രഹമായ ശനിയാണ് കടബാദ്ധ്യതകൾക്ക് കാരണമാകുന്നതെന്നാണ് വിശ്വാസം. ശനിദോഷം കൊണ്ടുള്ള നെഗറ്റീവ് ഊർജ്ജത്തെ നീക്കം ചെയ്യാൻ ചില ആത്മീയ പരിഹാരങ്ങളുണ്ട്. കടബാദ്ധ്യതയിൽ നിന്ന് മോചനം നേടാനും ജീവിതത്തിലേക്ക് കൂടുതൽ പണമൊഴുക്ക് കൊണ്ടുവരാനും ഒരില നിങ്ങളെ സഹായിക്കും. വാസ്തുശാസ്ത്രത്തിൽ വയനയിലയുടെ വാസ്തുപരമായ പ്രാധാന്യമറിയാം.
സംരക്ഷണം, ആഗ്രഹ പൂർത്തീകരണം എന്നിവ നൽകാൻ വയനയിലയ്ക്ക് സാധിക്കുമെന്ന് വാസ്തുവിൽ നിഷ്‌കർഷിക്കുന്നു. വയനയില കത്തിക്കുന്നത് നെഗറ്റീവ് ഊർജ്ജത്തെ അകറ്റുകയും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.
പരമ്പരാഗതമായി നെഗറ്റീവ് ഊർജ്ജത്തെ നീക്കം ചെയ്യാൻ തീ ഉപയോഗിക്കാറുണ്ട്. വയനയിലയുടെ ഊർജ്ജം തീ, വ്യക്തത, വിടുതൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വയനയില പൂർണമായും കത്തിക്കുമ്പോൾ കടം കാരണം ഒരാൾ വഹിക്കുന്ന ഭാരം ഒഴിവാകുന്നു. സമ്മർദ്ദത്തിൽ നിന്ന് പുറത്തുകടന്ന് പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിക്കും.
ഉണങ്ങിയ വയനയിലയിൽ 'കടം രഹിതം' എന്ന വാക്ക് എഴുതുക. ശേഷം ഇല കയ്യിൽ പിടിച്ച് കടത്തിന്റെ തുക മനസിൽ ഓർക്കുക. അടുത്തതായി "പണത്തെക്കുറിച്ചുള്ള എല്ലാ ഭയവും ഞാൻ ഉപേക്ഷിക്കുന്നു, സാമ്പത്തിക അച്ചടക്കത്തെ സ്വാഗതം ചെയ്യുന്നു, സത്യസന്ധമായ വരുമാനം ലഭിക്കും, ഈ കടം ഞാൻ മായ്ക്കും" എന്ന വാചകം പറയുക. അടുത്തതായി ഇല ചാരമാകുന്നതുവരെ പൂർണമായും കത്തിക്കുക. ചാരം പൂർണമായും തണുത്തതിനുശേഷം വൃത്തിയുള്ള നിലത്ത് കുഴിച്ചിടുക.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരമാണ് വയനയില കത്തിക്കേണ്ടത്. ദേഷ്യത്തിലോ നിരാശയിലോ ഇക്കാര്യം ചെയ്യരുത്. മനസ് ശാന്തമായിരിക്കേണ്ടത് പ്രധാനമാണ്.
The article describes a traditional Vastu belief that burning a bay leaf with a debt-free affirmation can help attract positive energy and ease financial stress. It also advises practical steps such as listing debts, budgeting, making repayments, and avoiding new borrowing. These spiritual claims are based on belief and are not scientifically proven.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |