ഓണസദ്യയിലടക്കം വാസ്തുവിന് വലിയ പ്രാധാന്യമുണ്ടെന്നാണ് പല ആചാര്യന്മാരും പറയുന്നത്. അതിനാൽത്തന്നെ അത്തം ഇടുന്നതുൾപ്പെടെ പല കാര്യങ്ങളിലും വളരെയേറെ ശ്രദ്ധിക്കാനുണ്ട്. ഇങ്ങനെ ചെയ്യുന്നതോടെ വീട്ടിലാകെ പോസിറ്റീവ് എനർജി നിറയുകയും വീട്ടുകാർക്ക് മൊത്തത്തിൽ ഐശ്വര്യം ഉണ്ടാവുമെന്നും അവർ പറയുന്നു.
പൂമുഖത്തോ, സ്വീകരണമുറിയിലോ പൂക്കളമിടുമ്പോൾ അത് വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ ഈശാനകോൺ നോക്കിയാവണം. അങ്ങനെ പൂക്കളമിടുന്നതാണ് ഏറ്റവും ഉത്തമം. വീടിന്റെ പ്രവേശനകവാടത്തിൽ മാവിലത്തോരണങ്ങൾ തൂക്കുന്നതും നിലവിളക്ക് കൊളുത്തുന്നതും ദൃഷ്ടിദോഷം അകറ്റാൻ സഹായിക്കും. ഒപ്പം വീട്ടിൽ സമാധാനം കൊണ്ടുവരികയും ചെയ്യും. അലങ്കാരങ്ങളും വിളക്കുകളും കൊളുത്തുമ്പോൾ വടക്കുകിഴക്ക് ഭാഗത്ത് കൂടുതൽ വെളിച്ചം കിട്ടുന്ന വിധത്തിൽ വേണം ക്രമീകരിക്കേണ്ടത്.
സദ്യയൊരുക്കുന്നതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. അടുക്കളയിൽ കിഴക്കോട്ട് നോക്കിവേണം ഭക്ഷണം പാകംചെയ്യാൻ. അടുക്കളയ്ക്ക് പുറത്ത് ഭക്ഷണമൊരുക്കുമ്പോഴും ഇത് ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് വാസ്തുശാസ്ത്രപരമായി നല്ലതായി കണക്കാക്കുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത്.
ഓണക്കാലത്ത് വീടിനുചുറ്റും ഒരുതരത്തിലുള്ള മാലിന്യങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കളകളോ പുല്ലുകളോ വളർന്നിട്ടുണ്ടെങ്കിൽ അവയെ നീക്കംചെയ്യണം. പരിസരം എപ്പോഴും വൃത്തിയും വെടിപ്പുള്ളതുമായിരിക്കണം. ഓണക്കാലത്ത് വീടിന് ഇളം നിറങ്ങൾ നൽകുന്നത് മാനസിക ഉല്ലാസത്തിന് ഇടയാക്കും. വീടുകൾ വൃത്തിയാക്കുന്നതിനൊപ്പം വീട്ടുകാരും വൃത്തിയായിരിക്കണം. എങ്കിലേ ഐശ്യര്യം വീട്ടിനുള്ളിലും വീട്ടുകാരിലും കളിയാടൂ.
During Onam, Vastu Shastra principles are crucial for prosperity, experts advise. Recommended practices include placing floral carpets (pookkalam) facing specific directions like north or northeast, hanging mango leaves at entrances, and cooking facing east. Maintaining cleanliness, lighting nilavilakku, and ensuring the northeast area is well-lit are also advised to attract positive energy and peace during the festivities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |