SignIn
Kerala Kaumudi Online
Monday, 12 October 2026 4.55 PM IST

വീട്ടിൽ അടിക്കടി ഇക്കാര്യം സംഭവിക്കുന്നുണ്ടോ? വാസ്‌തുദോഷമാകാം കാരണം

home
പ്രതീകാത്മക ചിത്രം

വാസ്‌തു ശാസ്ത്രപ്രകാരം എട്ട് ദിക്കുകളിൽ ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല. പ്ലോട്ടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ ഒരു സമചതുരമോ ദീർഘചതുരമോ ആയി കണക്കാക്കിയാൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല എന്നുള്ളതുകൊണ്ട് മനസിലാക്കേണ്ടത്. വാസ്‌തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ കന്നിമൂലയ്ക്കും വളരെയധികം പ്രാധാന്യം നൽകുന്നു.

കന്നിമൂലയിൽ എന്തെങ്കിലും കുറവുകളോ തെറ്റുകളോ സംഭവിച്ചാൽ അത് കന്നിമൂല ദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം. വീട്ടിൽ കന്നിമൂല ദോഷമുണ്ടെങ്കിൽ ചില ലക്ഷണങ്ങൾകൊണ്ട് തിരിച്ചറിയാം.

  • കുടുംബനാഥന് സ്ഥിരമായി പ്രതിസന്ധികളും തടസങ്ങളും
  • സമ്പാദ്യം നിലനിൽക്കാത്ത അവസ്ഥ
  • വീട്ടിൽ വഴക്കുകൾ വർദ്ധിക്കുന്നത്
  • പതിവായുള്ള ആരോഗ്യ പ്രശ്നങ്ങൾ
  • പദ്ധതികൾ അവസാന നിമിഷം പരാജയപ്പെടുന്നത്
  • കന്നിമൂല ഭാഗത്ത് കിണർ അല്ലെങ്കിൽ കുഴി ഉള്ളത്
  • കുടുംബനാഥന്റെ മുറി കന്നിമൂലയിൽ അല്ലെങ്കിൽ

കന്നിമൂലയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • കന്നിമൂല വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. കന്നിമൂലയിൽ മലമൂത്ര വിസർജ്ജനം പാടില്ല. കിണർ, കുഴികൾ, ശൗചാലയം, വെള്ളം കെട്ടിക്കിടക്കുക, ശൗചാലയത്തിന്റെ ടാങ്ക് തുടങ്ങിയവ കന്നിമൂലയിൽ വരാൻ പാടില്ല.
  • കന്നിമൂലയിൽ തുളസിച്ചെടി നട്ടുവളർത്തുന്നത് അത്യുത്തമമാണ്. വീട്ടിലെ സകല ദോഷങ്ങളും മാറുന്നതിന് ഇത് സഹായിക്കും. കന്നിമൂലയിൽ കറുക, മുക്കൂറ്റി എന്നിവ നടുന്നതും ഐശ്വര്യം നൽകും.
  • കന്നിമൂലയിൽ പണം സൂക്ഷിക്കുന്നത് വരവ് കൂടുന്നതിന് സഹായിക്കും. കന്നിമൂലയിൽ അലമാര വച്ചതിന് ശേഷം അവിടെ പണം സൂക്ഷിക്കുന്നത് ധനാഭിവൃദ്ധിക്ക് സഹായിക്കും.

English Summary

According to Vastu Shastra, the southwest corner of a plot or house is called the Kanni Moola and is considered highly significant. Believers associate defects in this area with financial difficulties, family disputes, health problems and obstacles. Traditional remedies include keeping the area clean, avoiding wells and toilets there, planting Tulsi, and storing money in a cupboard.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNIMOOLA DOSHAM, VASTU TIPS MALAYALAM, KANNIMOOLA DOSHAM SYMPTOMS, VASTU REMEDIES FOR HOME, VEETILE KANNIMOOLA DOSHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL