എന്തുകാര്യം ചെയ്യുമ്പോഴും വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. ജീവിതത്തിലെ പല പ്രധാന ഘട്ടകളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ചില ചിഹ്നങ്ങൾ, വസ്തുക്കൾ, ജീവികൾ എന്നിവയെ നാം കാണുന്നതും അവ നമ്മുടെ അടുത്തേക്ക് എത്തുന്നതും വളരെ നല്ലതായി വിശ്വസിക്കുന്നു. ജീവിതത്തിൽ സമ്പത്ത് വരുന്നതിന് മുന്നോടിയായി ഇത്തരത്തിൽ പല ലക്ഷണങ്ങളും ഉണ്ടാകുമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു പശു പുല്ല് തിന്നുന്നത് കാണുന്നത് ശുഭസൂചനയായി കണക്കാക്കുന്നു. പ്രത്യേകിച്ച് അതിരാവിലെ. ഇത് ജീവിതത്തിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉടൻ അവസാനിക്കുമെന്നതിന്റെ സൂചനയാണെന്ന് വാസ്തുവിൽ പറയുന്നു. കൂടാതെ ജീവിതത്തിൽ സമ്പത്തും വന്നെത്തുമെന്നും വിശ്വാസമുണ്ട്.
സമ്പത്തിന്റെ ദേവനായ കുബേരനുമായി തത്തയെ ബന്ധിപ്പിക്കുന്നു. അതിനാൽ ഒരു തത്ത നിങ്ങളുടെ വീട്ടിൽ വന്നാൽ അത് ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കുക. സാമ്പത്തിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് അതിന്റെ സൂചന. അതുപോലെ തന്നെയാണ് മൂങ്ങ.
മൂങ്ങ, ലക്ഷ്മി ദേവിയുടെ വാഹനമായാണ് ഹിന്ദുപുരാണങ്ങളിൽ പറയുന്നത്. അതുകൊണ്ട് വീട്ടിൽ മൂങ്ങ വന്നാൽ അത് സമൃദ്ധിയുടെ അടയാളമായി കരുതപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അവസാനവും വരുമാന വർദ്ധനവിന്റെ തുടക്കവുമായി ഇത് കരുതപ്പെടുന്നു. പെട്ടെന്ന് മൂങ്ങയെ കാണുന്നത് ഭാവിയിലെ വലിയ ധനനേട്ടത്തെ സൂചിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്.
രാവിലെ ഉണരുമ്പോൾ ശംഖിന്റെ ശബ്ദം കേൾക്കുന്നതും ശുഭസൂചനയായി വാസ്തുവിൽ പറയുന്നു. ശംഖിന്റെ ശബ്ദം കേൾക്കുന്നത് സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നാണ് വിശ്വാസം.
According to Vastu Shastra, specific signs indicate impending wealth and prosperity. Seeing a cow eating grass, especially early morning, signals an end to difficulties and arrival of wealth. A parrot visiting one's home suggests good fortune and resolution of financial issues, while an owl's presence signifies prosperity, an end to hardship, and income growth. Hearing a conch shell sound in the morning also forecasts financial progress.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |