വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട്ടിൽ ലോക്കറുകളും പണവും സൂക്ഷിക്കുമ്പോഴും വാസ്തുനോക്കേണ്ടത് അനിവാര്യമാണ്. വാസ്തുപ്രകാരം ഭാരമേറിയ ലോക്കറുകളും പണപ്പെട്ടികളും വീടിന്റെ തെക്കുപടിഞ്ഞാറൻ (കന്നിമൂല) ഭാഗത്ത് വയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പറയപ്പെടുന്നു. ലോക്കറിന്റെ വാതിൽ വടക്കോട്ടോ കിഴക്കോട്ടോ തുറക്കുന്ന രീതിയിൽ ക്രമീകരിക്കുന്നത് വീട്ടിലേക്ക് ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ബാത്ത്റൂം ഭിത്തികൾ, അടുക്കളയിലെ ഭിത്തികൾ എന്നിവയോട് ചേർന്ന് ലോക്കറുകൾ വയ്ക്കരുതെന്ന് പറയപ്പെടുന്നു. ലോക്കർ ഒരിക്കലും വടക്ക്, വടക്കുകിഴക്ക് അല്ലെങ്കിൽ ബാത്ത്റൂമിന് സമീപമുള്ള ചുമരുകളിൽ വയ്ക്കരുത്. ലോക്കർ ഒരിക്കലും തറയിൽ നേരിട്ട് വയ്ക്കരുത്. മരപ്പലകയോ കാലുകൾ ഉള്ള ലോക്കറോ വയ്ക്കണം.
ലോക്കറിന് മുന്നിൽ കണ്ണാടി വയ്ക്കുന്നത് ധനലാഭം ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഇത് ധനം ഇരട്ടിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. മഞ്ഞ നിറമാണ് ലോക്കർ അല്ലെങ്കിൽ പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് വാസ്തുവിൽ പറയുന്നു. ലോക്കർ അല്ലെങ്കിൽ ഇതുവയ്ക്കുന്ന മുറി ബീമിന് താഴെയായി വരരുത്. ഇത് ആവശ്യമില്ലാത്ത സമ്മർദ്ദങ്ങൾ ധനത്തിന്റെ കാര്യത്തിലുണ്ടാക്കും.
ബീമിന് കീഴിലുള്ള മുറികളിൽ ധനം വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. എപ്പോഴും ലോക്കർ സൂക്ഷിക്കുന്ന മുറി വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ഈ മുറിയിൽ സാധനങ്ങൾ വാരിവലിച്ചിടരുത്. അതുപോലെ ലോക്കർ വയ്ക്കുന്ന റൂമിന്റെ ഉയരം മറ്റ് മുറികളെക്കാൾ കുറവാകരുത്.
Vastu beliefs suggest specific directions and placements for keeping lockers and money at home. The southwest direction is considered ideal, while cleanliness and proper placement of the locker are also emphasized for prosperity and positive energy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |