SignIn
Kerala Kaumudi Online
Monday, 13 July 2026 4.08 PM IST

പണം ഒഴുകിയെത്തും; വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി

home
പ്രതീകാത്മക ചിത്രം

വീട്ടിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. എന്നാൽ വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട്ടിൽ എല്ലാ കാര്യങ്ങളും വാസ്തു നോക്കണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. വീട്ടിലെ വടക്ക് ഭാഗത്ത് കുബേരന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. വടക്ക് ഭാഗത്ത് ഭാരമുള്ള വസ്തുക്കൾ,​ മാലിന്യങ്ങൾ,​ പടികൾ എന്നിവ ഉള്ളത് സാമ്പത്തിക പുരോഗതിയെ തടസപ്പെടുത്തുന്നു.

ഈ സ്ഥലം കഴിയുന്നത്ര തുറന്നതും പ്രകാശമുള്ളതുമായിരിക്കണം. തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്വർണാഭരണങ്ങളും പണവും സൂക്ഷിക്കുന്നതാണ് നല്ലതെന്ന് വാസ്തുവിൽ പറയുന്നു. അതുമാത്രമല്ല വാസ്തുവിൽ വെള്ളവും സമ്പത്തുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. തെറ്റായ ദിശയിലേക്ക് വെള്ളം ഒഴുകുന്നത് ചെലവുകൾ വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

വീട്ടിലെ വെള്ളം വടക്കോ കിഴക്കോ ആണ് ഒഴുകുന്നതെന്ന് ഉറപ്പാക്കുക. വീട്ടിൽ ചോർച്ചയുള്ള ടാപ്പ് ഉണ്ടാകുന്നത് ദോഷമാണെന്നാണ് വിശ്വാസം. ചോർച്ചയുള്ള ടാപ്പ് പണം പാഴാക്കുന്നതിനെ പ്രതീകപ്പെടുത്തുന്നതിനാൽ അവമാറ്റി സ്ഥാപിക്കണം. ഭൂമിയുടെ വടക്കുകിഴക്ക് ഭാഗത്തായി കിണറോ ജലസംഭരണികളോ വരുന്നത് ഐശ്വര്യപ്രദമായി കണക്കാക്കുന്നു.

വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ പ്രധാന വാതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ മുൻവാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് വാസ്തുവിൽ പറയുന്നു. സമ്പത്തും അവസരങ്ങളും കിട്ടാൻ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശകളിലേക്ക് ദർശനമായിവേണം പ്രധാന വാതിൽ സ്ഥാപിക്കാനെന്ന് വാസ്തുവിൽ പറയുന്നു.

English Summary

Vaastu Shastra principles guide household prosperity, emphasizing specific arrangements. The north, linked to Kubera, should be open, free of heavy obstacles to ensure financial progress. Gold and money are best stored in the south or southwest. Water flow directed north or east, along with fixing leaking taps, helps prevent financial loss. Main doors facing east or north attract wealth, and northeast wells are auspicious.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, HOME VASTU, WEALTH AND PROSPERITY, VASTU SHASTRA, POSITIVE ENERGY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL