ഈ കാലഘട്ടത്തിലും മിക്കവരും കെെയിൽ ചരട് കെട്ടാറുണ്ട്. ചിലർ ഫാഷനുവേണ്ടിയും ചില വിശ്വാസത്തിന്റെ പേരിലുമാണ് ചരട് കെട്ടുന്നത്. കെെയിൽ ചരട് ജപിച്ചുകെട്ടുന്നത് ദൃഷ്ടിദോഷവും ശത്രുദോഷവും സ്വപ്ന ഭയത്തിൽനിന്ന് മോചനവും നൽകുന്നുവെന്നാണ് വിശ്വാസം.
ചരട് ജപിച്ച് കെട്ടിയാൽ പ്രശ്നങ്ങൾ തീരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്,ആരാധനാലയങ്ങളിൽ എപ്പോഴും പോസിറ്റീവ് എനർജി നിലനിൽക്കുന്നു. ഇവിടെ നിന്ന് കിട്ടുന്ന ജപിച്ച ചരടിൽ ശക്തിയും ദെെവിക ചെെതന്യവും ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. ചരട് കെട്ടുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുമെന്നും പറയപ്പെടുന്നു. പല നിറത്തിലുള്ള ചരടുകൾ ഇത്തരത്തിൽ കെട്ടാറുണ്ട്.
കൂടുതലും ആളുകൾ കെെയിൽ കെട്ടാൻ കറുത്ത ചരടാണ് തിരഞ്ഞെടുക്കുന്നത്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇത് കെട്ടുന്നത് ശനി, രാഹുദോഷം നീങ്ങാൻ സഹായിക്കുന്നുവെന്നാണ് വിശ്വാസം. ദൃഷ്ടിദോഷം മാറാൻ കറുത്ത ചരട് ജപിച്ച് കെട്ടുന്നതും നല്ലതാണ്. കുഞ്ഞുങ്ങൾക്ക് പൊതുവെ കറുത്ത ചരടാണ് അരയിൽ കെട്ടുന്നത്. ഇത്തരം ചരടിൽ പഞ്ചലോഹങ്ങളും കൂടി ഉണ്ടാകും. ഇത് കുഞ്ഞിനെ നെഗറ്റീവ് എനർജിയിൽനിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വാസം.
നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ദേവീ വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങളിൽ നിന്ന് ചുവന്ന ചരടാണ് ജപിച്ച് തരുന്നത്. ഇത് ശത്രുദോഷം നീങ്ങാനും ബാധാദോഷം നീങ്ങാനും സഹായിക്കുന്നുവെന്നാണ് വിശ്വാസം.
വിവാഹവേളയിലാണ് പൊതുവെ മഞ്ഞച്ചരട് കെട്ടുന്നത്. ദമ്പതികൾ തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുന്നതിനാണ് മഞ്ഞച്ചരടിൽ കോർത്ത താലി ചാർത്തുന്നത്. മഞ്ഞച്ചരട് ജപിച്ച് കെട്ടിയാൽ അഭിവൃദ്ധിയാണ് ഫലം.
ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട് ജപിച്ച് കെട്ടുന്നത് ജീവിത പ്രശ്നങ്ങളെ പരിഹരിക്കുന്നുവെന്നാണ് വിശ്വാസം. ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമെന്നും വിശ്വാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |