നവരാത്രിയിൽ ഓരോ ദിവസവും ദുർഗാദേവിയുടെ വ്യത്യസ്‌ത രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഈ കാലയളവിൽ നിരവധി പൂജകളും നടത്താറുണ്ട്. ഒക്‌ടോബർ 11ന് ആരംഭിച്ച നവരാത്രി പൂജ 20നാണ് അവസാനിക്കുന്നത്. വിജയദശമി ദിനമായ അന്ന് ആഘോഷങ്ങൾ സമാപിക്കും. ജീവിതത്തിൽ വിജയം, സന്തോഷം, സമൃദ്ധി, ധൈര്യം എന്നിവ നേടാനായി ഭക്തർ ഈ ദിവസങ്ങളിൽ നടക്കുന്ന പൂജകളിൽ പങ്കെടുക്കാറുണ്ട്. ജ്യോതിഷപ്രകാരം നവരാത്രി കാലത്ത് മേടം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നീ അഞ്ച് രാശിക്കാർക്ക് ദുർഗാദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഇവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നല്ലകാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഈ രാശിക്കാർക്ക് സാമ്പത്തികമായി നല്ല കാലമാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സാധിക്കും. നവരാത്രികാലത്ത് ഇവർ ചന്ദ്രഘണ്ടാദേവിയെ ആരാധിക്കുന്നത് ധൈര്യവും മനോബലവും വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇവർ കാത്യായനീ ദേവിയെ ആരാധിക്കുന്നത് നല്ലതാണ്. ആത്മവിശ്വാസം കൂടും. വിവേകത്തോടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ജോലിയിലും ജീവിതത്തിലും ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കും. ആരോഗ്യപ്രശ്‌നങ്ങൾ മാറും.
ഇവർ കാളരീത്രീദേവിയെ ആരാധിക്കുന്നത് ഭയവും പ്രതികൂല ചിന്തകളും മാറ്റാൻ സഹായിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകളെല്ലാം ധൈര്യത്തോടെ അതിജീവിക്കും. പുതിയ വാഹനം വാങ്ങാൻ ഈ രാശിക്കാർക്ക് യോഗമുണ്ട്.
കൂഷ്മാണ്ഡാദേവിയെയും കാത്യായനീദേവിയെയും ഇവർ ആരാധിക്കുന്നത് നല്ലതാണ്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും. സാമ്പത്തികമായി ഉയർച്ച നേടും.
നവരാത്രിക്കാലത്ത് സിദ്ധിദാത്രീദേവിയെ ആരാധിക്കുന്നത് നല്ലതാണ്. ആത്മവിശ്വാസം, മനഃസമാധാനം എന്നിവ ലഭിക്കാൻ ഇത് സഹായിക്കും. വീട്ടിൽ സമാധാനവും സന്തോഷവും വന്നുചേരും.
According to astrology, Aries, Leo, Scorpio, Sagittarius, and Pisces may receive special blessings from Goddess Durga during Navratri. The period is believed to bring financial opportunities, confidence, courage, family happiness, and peace of mind. Devotees worship different forms of Goddess Durga to seek prosperity, success, and strength in life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |