വീടുകളിലെ പൂജാ മുറിയിൽ നിലവിളക്കിനൊപ്പം കിണ്ടിയിൽ വെള്ളം വയ്ക്കുന്നത് പതിവാണ്. എന്നാൽ കിണ്ടി പൂജാ മുറിയിൽ വയ്ക്കുമ്പോൾ ചില വിശ്വാസങ്ങളും ചിട്ടകളും പാലിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
സാധാരണമായി പൂജാമുറിയിൽ വിഗ്രഹങ്ങൾക്കോ ചിത്രങ്ങൾക്കോ വലതുവശത്തായി (നമ്മൾ അഭിമുഖം ചെയ്തു നിൽക്കുമ്പോൾ നമ്മുടെ ഇടതുഭാഗത്ത്) വേണം കിണ്ടി വയ്ക്കാൻ. കിണ്ടിയുടെ വാൽ എപ്പോഴും വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളിലേക്ക് അഭിമുഖമായി വയ്ക്കുന്നതാണ് ഉത്തമമെന്നാണ് വിശ്വാസം. കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ അത് തീർത്ഥമാകുന്നു. അതിനാൽ കിണ്ടിയിൽ എപ്പോഴും ശുദ്ധജലം വയ്ക്കാൻ ശ്രമിക്കുക. ഈ വെള്ളത്തിൽ തുളസി ഇല ചേർക്കുന്നത് നല്ലതാണ്.
പൂക്കളിട്ട കിണ്ടിയിലെ വെള്ളം അടുത്ത ദിവസം തുളസിതറയിൽ ഒഴിച്ച് കളയുക. ഇത് വീട്ടിലെ കഷ്ടതകൾ മാറ്റുമെന്നാണ് വിശ്വാസം. അല്ലാതെ കിണ്ടിയിലെ ജലം മുറ്റത്തോ വാഷ്ബേസിനിലോ ഒഴിച്ചു കളയരുത്. ഇത് വീടിന് ദോഷമാണെന്ന് ജ്യോതിഷികൾ പറയുന്നു.
വെങ്കലം, ചെമ്പ്, വെള്ളി കിണ്ടികളാണ് പൂജയ്ക്ക് ഏറ്റവും അനുയോജ്യം. കിണ്ടിയുടെ വാലിൽ പൂക്കളോ ചന്ദനത്തിരിയോ കുത്തിവയ്ക്കരുത്. ഇത് ഊർജ്ജപ്രവാഹത്തെ ബാധിക്കുമെന്നാണ് വിശ്വാസം. ഉപയോഗശേഷം കമഴ്ത്തിവയ്ക്കാനും മറക്കരുത്. കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ അത് തീർത്ഥമാകുന്നു. അതിനാൽ അവ സേവിക്കുന്നത് നല്ലതാണെന്നും ഒരു വിശ്വാസമുണ്ട്. നിലവിളക്ക് കത്തിക്കുമ്പോൾ പൂർണത കിട്ടാൻ കിണ്ടിയും വെള്ളവും ആവശ്യമാണ്.
ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷപരമായ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സ്ഥിരീകരണമില്ല. വായനക്കാർ ഈ വിവരങ്ങൾ വിശ്വാസപരമായ അറിവായി മാത്രം കാണുക.
Keeping a kindi, a traditional water vessel, alongside the nilavilakku is a common practice in many Hindu prayer rooms. According to traditional beliefs, the vessel should be placed on the right side of the idols or pictures, with its spout facing north or east. Clean water is recommended, and some believe that adding tulsi leaves or camphor is auspicious.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |