SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

ഈ നാളുകാർ പ്രതികൂല പരിതസ്ഥിതിയിലും ജോലിയിൽ പിടിച്ചു നിൽക്കും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും

astro

അശ്വതി പ്രയത്നിക്കാനുള്ള മനസ് വർദ്ധിക്കും. വാടകയിലും മറ്റും കൂടുതൽ വരുമാനം. ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയെന്ന ആഗ്രഹം സാധിക്കും. മംഗളകർമങ്ങൾ നടത്തും. പൊതുപ്രവർത്തകർക്ക് നല്ല സമയം. പല രംഗങ്ങളിലും മത്സരബുദ്ധി പ്രദർശിപ്പിക്കും. ശുഭദിനം തിങ്കൾ

ഭരണി
പ്രിയജനങ്ങളിൽ നിന്ന് സഹായം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഗൃഹത്തിന്റെ പണി പുരോഗമിക്കും. ദൂരയാത്രകൾ ചെയ്യേണ്ടിവരും. പരീക്ഷയിൽ മികച്ച വിജയം. അന്യദേശത്തുള്ളവർ നാട്ടിലെത്തും. സംഗീത സാഹിത്യാദികളിൽ പ്രശസ്തിയും ധനലാഭവും. ശുഭദിനം- ബുധൻ

കാർത്തിക
വ്യവസായത്തിൽ നിന്ന് ധനാഗമം. പ്രതികൂല പരിതസ്ഥിതിയിലും ജോലിയിൽ പിടിച്ചു നിൽക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. ആത്മീയ ചിന്തകളിൽ താത്പര്യം വർദ്ധിക്കും. ശുഭദിനം-തിങ്കൾ

രോഹിണി
ധീരമായ തീരുമാനങ്ങളെടുക്കും. പഴയ വീടുകൾ പുതുക്കും. മൊത്തക്കച്ചവടത്തിൽ നല്ല സമയം. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ വർദ്ധിക്കും. സന്താനങ്ങൾക്ക് പഠിപ്പിൽ പുരോഗതി. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും. ശുഭദിനം-ഞായർ

മകയിരം
പങ്കാളിക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാക്കും. ഇന്റർവ്യൂകളിൽ വിജയം. ജോലി സ്ഥിരത. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വാഹനങ്ങൾ ക്രയവിക്രയം നടത്തും. സ്ത്രീകളുമായി സൗഹൃദം പുലർത്തും. ആരാധാനാലയങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കും. ശുഭദിനം-ചൊവ്വ

തിരുവാതിര
ഭൂമിയോ വീടോ വാങ്ങും. പുതിയ ബിസിനസ് ആസൂത്രണം ചെയ്യും. ഊഹക്കച്ചവടത്തിൽ നല്ല ആദായം. പിതാവിന് ശ്രേയസ്. സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും നല്ല സമയമാണ്. യാത്രകൾ ഗുണകരമാകും. കുടുംബസമേതം വിനോദയാത്രകൾ ചെയ്യും. ശുഭദിനം-വ്യാഴം

പുണർതം
ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. പിതാവിനെ ശുശ്രൂഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തും. മനസിന് ഉൻമേഷവും ഉല്ലാസവും. ഭക്ഷണത്തിനും വസ്ത്രധാരണത്തിനും കൂടുതൽ ശ്രദ്ധ ചെലുത്തും. പല കാര്യങ്ങളിലും മുൻപിൻ വിചാരമില്ലാതെ നിർവ്വഹിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭ്യമാകും. ശുഭദിനം-ശനി

പൂയം
മേലധികാരികളിൽ നിന്ന് ഗുണങ്ങൾ വരും. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. എഴുത്തിലൂടെ വരുമാനം വർദ്ധിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വീട് പുതുക്കി പണിയും. ശുഭദിനം-തിങ്കൾ

ആയില്യം
കെട്ടിടങ്ങൾ വാഹനങ്ങൾ എന്നിവയുടെ കേടുപാടുകൾ തീർക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനിട. സർക്കാർ ജോലിയിൽ പ്രവേശിക്കാനിട. ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. ദൂരയാത്രകൾ സുഖകരവും പ്രയോജനകരവുമാകും. നിയമജ്ഞർക്ക് ഈ സമയം നല്ലതാണ്. ഭാഗ്യദിനം- ബുധൻ
മകം
സന്തോഷകരമായ വാർത്തകൾ കേൾക്കും. തിരഞ്ഞെടുപ്പിലും മത്സരങ്ങളിലും വിജയിക്കും. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം ലഭിക്കും. ചില പുതിയ കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തും. വാഹനം മാറ്റിവാങ്ങാനിട. ധനപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. ശുഭദിനം -വെള്ളി

പൂരം
നല്ല സാമ്പത്തിക വഴിത്തിരിവുകൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശാസ്ത്രീയ കാര്യങ്ങളിൽ കൂടുതൽ താത്പര്യം. വീടോ വാഹനമോ വാങ്ങാനിടവരും. ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും വിജയമുണ്ടാകും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ശുഭദിനം-ഞായർ

ഉത്രം
ജോലിയുമായി ബന്ധപ്പെട്ട വേവലാതികൾ ഒഴിയും. ബിസിനസ് അഭിവൃദ്ധിപ്പെടും. സഹോദരങ്ങൾക്ക് സുഖവും ശ്രേയസും വർദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. സമൂഹത്തിൽ എല്ലാവിഭാഗങ്ങളുമായി ഇണങ്ങി പെരുമാറും. യുവജനങ്ങളുടെ വിവാഹം നടക്കും. ശുഭദിനം -വ്യാഴം

അത്തം
പലരംഗത്തും നല്ലഅനുഭവങ്ങൾ ഉണ്ടാകും. ഷെയറുകളിൽ പണം മുടക്കും. മുമ്പ് ചെയ്ത പ്രവൃത്തിയുടെ ഫലം അനുഭവ യോഗ്യമാകും. വിദേശയാത്ര സാധിക്കും. ജനമദ്ധ്യത്തിൽ അംഗീകാരം. വിദേശങ്ങളിൽ ധനാഗമമുണ്ടാകും. ശുഭദിനം -ശനി

ചിത്തിര
കുടുംബ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കാം. കലാകാകൻമാർക്കും സാഹിത്യകാരൻമാർക്കും നല്ല സമയം. യുവജനങ്ങളുടെ വിവാഹം നടക്കാനിട. വ്യവഹാരങ്ങളിൽ വിജയമും. ആരോഗ്യനിലയും മാനസിക കഴിവുകളും അഭിവൃദ്ധിപ്പെടും. ശുഭദിനം -തിങ്കൾ

ചോതി
വീട്ടിൽ മംഗളകർമങ്ങൾ നടക്കും. വിശിഷ്ടമായ അംഗീകാരങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരം. ബിസിനസ് അഭിവൃദ്ധിപ്പെടും. റിസർച്ച് വിദ്യാർത്ഥികൾക്ക് നല്ല സമയം. ഭൂമിയോ മറ്റു വിലപ്പെട്ട വസ്തുക്കളോ വാങ്ങിക്കും. ജനങ്ങൾക്കിടയിൽ അംഗീകാരവും പ്രശസ്തിയും. ശുഭദിനം -ബുധൻ

വിശാഖം
ആത്മവിശ്വാസം വർദ്ധിക്കും. ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും നേട്ടം. ഉദ്യോഗസ്ഥർക്ക് അനുകൂലം. വായനാശീലം കൂടും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. അവനവന്റെ തൊഴിലിൽ ശ്രദ്ധപതിപ്പിക്കും. ലോണുകൾ പെട്ടെന്ന് പാസാകും. ശുഭദിനം -ബുധൻ

അനിഴം

നഷ്ടപ്പെട്ടെന്ന് കരുതിയ പലതും പ്രയാസമില്ലാതെ തിരികെ ലഭിക്കും. കൂട്ടുകച്ചവടം ആരംഭിക്കും. വ്യവസായങ്ങളിൽ പുരോഗതി. വസ്തുവകകൾ അധീനതയിലാകും. ഇരുമ്പ്, ചെമ്പ് മുതലായ പണികളിലേർപ്പെട്ടവർക്ക് നല്ല ആദായം. വിദ്യാഭ്യാസത്തിൽ പുരോഗതി. ശുഭദിനം -ചൊവ്വ

തൃക്കേട്ട
സാമ്പത്തികമായി നീക്കിയിരിപ്പ് കണ്ടെത്തും. പൊതുപ്രവർത്തകർ നേതൃസ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. പ്രമേഹരോഗികൾ അല്പം ശ്രദ്ധിക്കണം. ശത്രുക്കളുടെ മേൽ വിജയം നേടും. ഭൂമി വാങ്ങും. ഈ സന്ദർഭം വളരെ അനുകൂലം. ശുഭദിനം -ഞായർ

മൂലം
ലക്ഷ്യബോധം വർദ്ധിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കാം. കിട്ടാനുള്ള പണം ലഭിക്കും. വ്യാപാരത്തിൽ അഭിവൃദ്ധി. ദൂരയാത്രകൾ മുഖേന നേട്ടങ്ങൾ. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും.
ശുഭദിനം -വെള്ളി

പൂരാടം
പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. പല അത്യാഹിതങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ചീത്ത കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ പരിഷ്‌ക്കരിക്കാൻ പരിശ്രമിക്കും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. യാത്രകൾ സുഖകരമായിരിക്കും. ശുഭദിനം - തിങ്കൾ

ഉത്രാടം
വിദേശയാത്ര സാദ്ധ്യമാകും. തൊഴിലിൽ ഉന്നതിയുണ്ടാകും. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാകും. പിതൃസ്വത്ത് അധീനതയിലാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസിൽ പുരോഗതി. വാർത്താ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. ശുഭദിനം -ബുധൻ

തിരുവോണം
നിയമപരമായ തടസങ്ങൾ നിങ്ങും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. കലാപരമായ കാര്യങ്ങളിൽ നിന്ന് കൂടുതൽ നേട്ടം. പലരംഗങ്ങളിലും മത്സരങ്ങളെ അഭിമുഖീകരിക്കും. പഴയ വീട് പുതുക്കിപ്പണിയും. വിദേശയാത്രയ്ക്ക് അനുയോജ്യം. ശുഭദിനം -വെള്ളി

അവിട്ടം
എല്ലാരംഗത്തും ഉത്സാഹത്തോടെ മുന്നേറും. പ്രതികൂല പരിതസ്ഥിതിയെ അതിജീവിച്ച് തൊഴിൽ രംഗത്ത് പുരോഗതി കാണും. ബാങ്ക് ജീവനക്കാർക്ക് പ്രമോഷൻ. പരസ്യങ്ങളിലൂടെ വരുമാനം. ഊഹക്കച്ചവടം, ഷെയറുകൾ എന്നിവയിൽ വരുമാനം. ശുഭദിനം -വ്യാഴം

ചതയം
വീട് പണി പുനരാരംഭിക്കും. യാത്രകൾ കൊണ്ട് നേട്ടം. സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്രകൾ നടത്തും. സന്താനഭാഗ്യത്തിനുള്ള സമയം. യുവജനങ്ങളുടെ വിവാഹം നടക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആത്മീയകാര്യങ്ങളിൽ ഏർപ്പെടും. ശുഭദിനം -ശനി

പൂരുരുട്ടാതി
ഔദ്യോഗികരംഗത്ത് ശോഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകും. സാഹിത്യരംഗത്ത് ശോഭിക്കും. സഹോദരനുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി തീർക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പ്രതീക്ഷിച്ച വിലയിൽ വസ്തുവിൽപ്പന നടക്കും. പാർട്ണർ ഷിപ്പ് ബിസിനസ് ലാഭകരമാകും. ശുഭദിനം -ഞായർ

ഉതൃട്ടാതി
തൊഴിൽരംഗത്ത് പുതിയ കാഴ്ചപ്പാടുകൾ നടപ്പാക്കും. ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. ദൂരയാത്രകൾ ആവശ്യം. കൃഷിയിൽ നിന്ന് ആദായം. പിതൃസ്വത്ത് ലഭിക്കും. സന്താനങ്ങൾക്ക് വിദ്യാഭിവൃദ്ധി. അപകടങ്ങളിൽ നിന്നും രക്ഷപ്പെടും. വീട് മാറി താമസിക്കേണ്ടിവരും. ശുഭദിനം -വെള്ളി

രേവതി
കർമ്മപരമായി ചില പരീക്ഷണങ്ങൾ നടത്തും. ഗൃഹനിർമാണത്തിന് തുടക്കം കുറിക്കും. വിദേശയാത്ര സഫലമാകും. പൂർവിക സ്വത്ത് അധീനതയിലാകും. ഇലക്ട്രിക് ബിസിനസിൽ അനുകൂലം. സ്ത്രീകളുമായി സൗഹൃദത്തിലാകും.
ശുഭദിനം -വെള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO