
ഫെബ്രുവരിയിൽ സൂര്യൻ മൂന്ന് തവണ സ്ഥാനം മാറുന്നതിനാൽ അഞ്ച് രാശിക്കാർക്ക് വളരെയധികം ഗുണങ്ങളുണ്ടാകും. ഫെബ്രുവരി ആറിന് സൂര്യൻ ധനിഷ്‌ഠ നക്ഷത്രത്തിൽ പ്രവേശിക്കും. ഫെബ്രുവരി 13ന് കുംഭം നക്ഷത്രത്തിൽ പ്രവേശിക്കും. ഫെബ്രുവരി 19ന് സൂര്യൻ ശതഭിക്ഷ നക്ഷത്രത്തിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ മൂന്ന് തവണ സൂര്യൻ സംക്രമിക്കുന്നതാണ് മേടം, ഇടവം,
ചിങ്ങം, ധനു, കുംഭം എന്നീ രാശിക്കാർക്ക് ഗുണകരമായിരിക്കുന്നത്.
മേടം
ഈ രാശിയിൽ ജനിച്ചവർക്ക് സൂര്യന്റെ ഈ മൂന്ന് സംക്രമണങ്ങളും ഗുണം ചെയ്യും. വൻ ലാഭം ഉണ്ടാവുകയും ദീർഘകാലമായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കുകയും ചെയ്യും.
ഇടവം
ഫെബ്രുവരിയിൽ ഈ രാശിക്കാരുടെ കരിയറിൽ വളർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാവുകയും ശമ്പളവർദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. ജോലി സ്ഥലങ്ങളിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പൂർണ പിന്തുണ ലഭിക്കും.
ചിങ്ങം
സൂര്യനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ സൂര്യന്റെ നക്ഷത്രരാശിയിലെ മാറ്റം തീർച്ചയായും നിങ്ങൾക്ക് ഗുണകരമായിരിക്കും. ഈ സമയങ്ങളിൽ ആത്മവിശ്വാസത്തിലും വർദ്ധനവ് ഉണ്ടാകും.
ധനു
ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ധൈര്യവും കരുത്തും നൽകുന്നു. ചെറിയ യാത്രകൾ പോലും സാമ്പത്തികമായി ലാഭകരമായിരിക്കും. എടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കപ്പെടും.
കുംഭം
സൂര്യൻ ഈ രാശിയിൽ സഞ്ചരിക്കുന്നതിനാൽ നിങ്ങളുടെ വ്യക്തിത്വം മികച്ചതും സ്വാധീനമുള്ളതുമായി അനുഭവപ്പെടും. ഓരോ വിഷയങ്ങൾക്കും അനുയോജ്യമായ രീതിയിലാകും തീരുമാനങ്ങൾ എടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |