SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.11 PM IST

ജനനതീയതി ഉൾപ്പെടുന്ന ടിക്കറ്റെടുത്തു; പ്രവാസി മലയാളിയെ തേടിയെത്തിയത് 78 കോടിയുടെ ഭാഗ്യം, സന്തോഷം പങ്കുവച്ച് സുനിൽ

sunil-kumar
സുനിൽ കുമാർ സദാശിവൻ

അബുദാബി: ബിഗ് ടിക്കറ്റ് ഉൾപ്പെടെയുള്ള നറുക്കെടുപ്പുകൾ ആയിരക്കണക്കിന് മലയാളി പ്രവാസികളുടെ ജീവിതങ്ങളാണ് മാറ്റിമറിച്ചിട്ടുള്ളത്. ഇത്തരത്തിൽ അടുത്തിടെ സമ്മാനാർഹനായ മലയാളിയാണ് സുനിൽ കുമാർ സദാശിവൻ. ദി യുഎഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിലൂടെ സുനിൽ കുമാറിന് 30 മില്യൺ ദിർഹമാണ് സമ്മാനമായി (78 കോടിയിലധികം രൂപ) ലഭിച്ചത്.

അബുദാബിയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സുനിൽ കുമാർ (52) ദി യുഎഇ ലോട്ടറിയുടെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയാണ്. സ്വന്തം ജന്മദിനം, ഭാര്യയുടെയും മകളുടെയും ജന്മദിനം എന്നീ മൂന്ന് തീയതികൾ ചേർത്താണ് അദ്ദേഹം ടിക്കറ്റെടുത്തത്. ഒരു സുഹൃത്തിനൊപ്പം ചേർന്നാണ് സുനിൽ കുമാർ ടിക്കറ്റെടുത്തത്. മുമ്പ് ഒരുതവണ ഇവർക്ക് 100 ദിർഹം സമ്മാനമായി ലഭിച്ചിരുന്നു. ഇതിൽ പ്രചോദനമുൾക്കൊണ്ടാണ് ഇവർ വീണ്ടും ടിക്കറ്റെടുത്തത്.

ജോലി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുമ്പോഴാണ് താൻ വിജയിയായെന്ന വിവരം അദ്ദേഹം അറിയുന്നത്. ഉടൻതന്നെ ഭാര്യയെ വിളിച്ചറിയിച്ചു. 'എന്റെ ഭാര്യയ്‌ക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല, അവൾക്ക് ഒരു സാധാരണ ജീവിതമാണ് ആഗ്രഹം. ഇത്രയും വലിയ തുക ലഭിച്ചപ്പോൾ അവൾ ചോദിച്ചത് നമ്മളിനി എന്ത് ചെയ്യുമെന്നാണ്. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. ഈ പണംകൊണ്ട് മറ്റുള്ളവരെ സഹായിക്കും ' - സുനിൽ കുമാർ പറഞ്ഞു.

12 വർഷത്തോളമുള്ള കാത്തിരിപ്പിനൊടുവിലാണ് സുനിൽ കുമാറിന് മകൾ ജനിച്ചത്. കുട്ടിക്കിപ്പോൾ ഏഴ് വയസാണ്. മകളെ പഠിപ്പിച്ച് ഡോക്‌ടറാക്കണമെന്നാണ് ആഗ്രഹമെന്ന് സുനിൽ പറഞ്ഞു. സമ്മാനത്തുക ലഭിക്കുമ്പോൾ ആദ്യം മകൾക്കൊരു സമ്മാനം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് വീടിന്റെ പണി പൂർത്തിയാക്കണമെന്നും. ചെറുപ്പം മുതലേ ജോലി ചെയ്യുന്നതിനാൽ ഇനി അൽപ്പം വിശ്രമിക്കണമെനന്നും സുനിൽ പറഞ്ഞു.

English Summary

Malayali expatriate Sunil Kumar Sadasivan, a maintenance technician in Abu Dhabi, won 30 million Dirhams (over 78 crore rupees) in The UAE Lottery's Lucky Day Draw. The 52-year-old is the lottery's second Grand Prize winner, having purchased the ticket with a friend using family birthdays. He plans to pay off his house, educate his daughter, and take some rest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAVASI MALAYALI LOTTERY, UAE LOTTERY WINNER, SUNIL 78 CRORE, MALAYALAM LOTTERY NEWS, GULF MALAYALI LUCKY DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360