SignIn
Kerala Kaumudi Online
Friday, 17 July 2026 1.20 PM IST

അടിച്ചു ഇടിച്ചു, മുടിക്ക് കുത്തിപ്പിടിച്ച്  വലിച്ചിഴച്ചു: അഞ്ചുവയസുകാരന് ക്ലാസ് ലീഡറായ പെൺകുട്ടിയുടെ ക്രൂരമ‌ർദനം

crime
അഞ്ചുവയസുകാരനെ പെൺകുട്ടി ക്രൂരമായി മർദിക്കുന്നു

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ സ്വകാര്യ സ്കൂളിൽ അഞ്ച് വയസുകാരന് സഹപാഠിയായ പെൺകുട്ടിയുടെ ക്രൂരമർദനം. ക്ലാസ് ലീഡറായ പെൺകുട്ടിയാണ് ക്രൂരമായി മ‌ർദിച്ചത്. പന്ത്രണ്ട് മിനിറ്റിലധികം തുടർച്ചയായുള്ള മർദനത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.

വൃന്ദാവൻ യോജനയിലെ എഎൽഎസ് അക്കാദമിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ മുഖത്തെ നീരും പരിക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കടുത്ത വേദനയും പേടിയും കാരണം അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ സമീപിച്ച് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിൽ ക്ലാസ് ലീഡറായ പെൺകുട്ടി അഞ്ച് വയസുകാരനെ തുടർച്ചയായി അടിക്കുകയും ഇടിക്കുകയും മുടിക്ക് കുത്തിപിടിച്ച് വലിച്ചിഴക്കുന്നതും കാണാം. അദ്ധ്യാപിക ക്ലാസിൽ ഇല്ലാതിരുന്ന സമയത്താണ് അച്ചടക്കത്തിന്റെ പേരുംപറഞ്ഞ് ഈ ക്രൂരത അരങ്ങേറിയത്. സ്കൂൾ അധികൃതരോ മറ്റ് ജീവനക്കാരോ ഇത് തടയാൻ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്ലാസിലെ മറ്റ് രണ്ട് കുട്ടികളെയും ഈ പെൺകുട്ടി മാറിമാറി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മർദിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൾ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

അതേസമയം, കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ക്ലാസ് മുറിയിൽ കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നതിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി.

English Summary

A five-year-old boy in Lucknow was hospitalized after allegedly being beaten by his class monitor for nearly 12 minutes inside the classroom. The incident has sparked outrage among the child's family and the public, prompting demands for strict action against those responsible.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLASS MONITOR, SCHOOL VIOLENCE, DIGITAL CRIMES AGAINST CHILDREN, LUCKNOW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY