SignIn
Kerala Kaumudi Online
Sunday, 02 August 2026 3.23 PM IST

ദോഷങ്ങളും ദുരന്തങ്ങളും വിട്ടൊഴിയുന്നില്ലേ? എങ്കിൽ നിങ്ങളുടെ കാലുകളിലേക്ക് നോക്കൂ

leg
പ്രതീകാത്മക ചിത്രം

മഴക്കാലമാണല്ലോ ഇപ്പോൾ. പുറത്തിറങ്ങിയാൽ കാലുകൾ നനയും. ചെളിയും അഴുക്കും നിറഞ്ഞ റോഡിലുൾപ്പെടെ പോയശേഷം കാലുകൾ കഴുകാതെ വീട്ടിനകത്ത് കയറാനും കഴിയില്ല. എന്നാൽ നനഞ്ഞ കാലുമായി വീട്ടിനുള്ളിലേക്ക് കയറുന്നത് ദോഷമാണെന്നാണ് വിശ്വാസം.

ഐശ്വര്യത്തിന്റെയും ലക്ഷ്മീ കടാക്ഷത്തിന്റെയും പ്രതീകമായാണ് വീടിന്റെ പൂമുഖത്തെ കരുതുന്നത്. അതിനാൽത്തന്നെ അഴുക്കും ഈർപ്പവുമുള്ള കാലുകളുമായി വീടിനുള്ളിലേക്ക് കയറുന്നത് ദോഷകരമാണെന്നാണ് വിശ്വാസം. പഴമക്കാർ പുറത്തുപോയിവന്നശേഷം വീട്ടിനകത്തേക്ക് കയറുന്നതിനുമുമ്പ് കാലുകൾ നിർബന്ധമായും കഴുകിയിരുന്നു. അതിനുശേഷം കാലുകൾ നന്നായി തുടച്ച് ഉണക്കിയശേഷമേ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നുള്ളൂ. നനവുള്ള കാലുകളുമായി പൂമുഖത്തെ മലിനമാക്കാതിരിക്കാനാണ് അവർ ഇങ്ങനെ ചെയ്തിരുന്നത്.

വിശ്വാസപ്രകാരമുള്ള കാര്യമാണ് നേരത്തേ പറഞ്ഞതെങ്കിൽ ആരോഗ്യപരമായ ചില കാരണങ്ങൾകൂടി ഇതിനുണ്ടെന്ന് പഴമക്കാർ പറയുന്നു. കാലുകൾ നനഞ്ഞിരുന്നാൽ ശരീര താപനില കുറയുകയും ജലദാേഷം, പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂട്ടുകയും ചെയ്യും. അതുപോലെ നനഞ്ഞിരിക്കുന്ന കാലുകളിൽ ഫംഗസ് ബാധ ഉണ്ടാവാനുളള സാദ്ധ്യതയും ഏറും. കാലുകൾ നന്നായി ഉണങ്ങിയിരുന്നാൽ ഫംഗസ് ബാധ,ഈറൻകാൽ എന്നിവ ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കുറയും.

വഴുതിവീഴാനുള്ള സാദ്ധ്യതയാണ് മറ്റൊന്ന്. വീടിനുള്ളിലെ തറ നല്ല മിനുസമുള്ളതായിരിക്കും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്. നനഞ്ഞിരിക്കുന്ന കാലുകളുമായി വീട്ടിനുള്ളിൽ നടക്കുമ്പോൾ വഴുക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. ഇങ്ങനെ വീഴുമ്പോൾ മാരകമായി പരിക്കേൽക്കുകയും ചെയ്തേക്കാം. ഇതെല്ലാം ഒഴിവാക്കാനാണ് നന്നഞ്ഞകാലുമായി വീട്ടിലേക്ക് പ്രവേശിക്കരുതെന്ന് പറയുന്നത്.

English Summary

The practice of washing and drying feet before entering homes, especially during monsoon, is rooted in traditional beliefs against polluting the threshold with dirty, wet feet. This custom also offers health benefits, preventing colds, fungal infections, and slips on smooth indoor floors, thereby ensuring safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WET FEET HEALTH, HOME HYGIENE TIPS, RAINY SEASON HEALTH, SLIPPERY FLOOR RISKS, NANANJA KAALUKAL വീട്ടിൽ പ്രവേശനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY