ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുമ്പോൾ പ്രസാദമായി ചന്ദനം, കുങ്കുമം, ഭസ്മം, പൂക്കൾ എന്നിവ ലഭിക്കാറുണ്ട്. ഭഗവാനെ തൊഴുത് കഴിഞ്ഞ് പ്രസാദമായി കിട്ടുന്ന ചന്ദനം ഉടനെ തന്നെ നെറ്റിയിൽ തൊടാറാണ് പലരുടെയും പതിവ്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനം പുറത്തിറങ്ങിയിട്ട് മാത്രമാണ് ധരിക്കേണ്ടത് എന്നൊരു ആചാരം ചില ക്ഷേത്രങ്ങളിലുണ്ട്.
എല്ലാ ക്ഷേത്രങ്ങളിലും ഇത്തരം കാര്യങ്ങൾ നിർബന്ധമല്ലെങ്കിലും ചന്ദനം എങ്ങനെ തൊടണം എന്നതിന്റെ പേരിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിൽ ദർശനവും പ്രദക്ഷിണവും മറ്റ് വഴിപാടുകളും പൂർത്തിയാക്കിയ ശേഷമാണ് പ്രസാദം സ്വീകരിക്കേണ്ടത്. ദേവന്റെ അനുഗ്രഹം ലഭിച്ചതിന്റെ പ്രതീകമായി തൊടുന്ന ചന്ദനം പുറത്തിറങ്ങിയ ശേഷം മാത്രമേ ധരിക്കാവൂ എന്നാണ് വിശ്വാസം.
മോതിരവിരൽ കൊണ്ട് ചന്ദനം തൊടുന്നതാണ് ഉത്തമമെന്നും വിശ്വാസമുണ്ട്. ചന്ദനം നെറ്റിയിൽ ലംബമായി (നേരെ മുകളിലേക്ക്) തൊടുന്നതാണ് ഹൈന്ദവ ആചാരങ്ങളിൽ പൊതുവെ ഉത്തമമായി കണക്കാക്കുന്നത്. നെറ്റിയിൽ തൊട്ടതിന് ശേഷം ബാക്കിയുള്ള ചന്ദനം കളയാതെ ഭക്ത്യാദരപൂർവ്വം വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാമെന്നാണ് വിശ്വാസം.
After temple darshan, devotees usually receive sandalwood paste (chandanam), kumkum, sacred ash (bhasma), or flowers as prasadam. While many apply the sandalwood paste immediately, some temples follow the tradition of applying it only after stepping outside the temple premises. This custom symbolizes completing the worship and receiving the deity's blessings before wearing the sacred prasadam. It is also traditionally believed that sandalwood should be applied using the ring finger and in a vertical mark on the forehead. Any remaining sandalwood is considered sacred and is often preserved or shared with others rather than discarded.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |