ആലപ്പുഴ: ക്ഷേത്രത്തിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരിച്ചതിൽ പരാതി നൽകി ദേവസ്വം അധികൃതർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. അനുമതിയില്ലാതെയാണ് റീൽസ് ചിത്രീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ചെങ്ങന്നൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ക്ഷേത്രം അടച്ചിട്ടിരുന്ന സമയത്ത അനധികൃതമായി ചുറ്റുമതിലിനുള്ളിൽ കടന്നായിരുന്നു റീൽസ് ചിത്രീകരണം. ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ കുമാറാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അനുമതിയില്ലാതെ അതിക്രമിച്ച് കയറിയെന്നും ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്കും ശുദ്ധിക്കും ഭംഗം വരുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Devaswom authorities have filed a police complaint regarding unauthorized reels filming for a dhoti advertisement inside Chenganoor Mahadeva Temple, under the Travancore Devaswom Board. The complaint states the filming occurred without permission while the temple was closed, violating traditional customs and purity. Chenganoor Devaswom Sub Group Officer Akhil Kumar lodged the complaint, prompting a police investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |