മുംബയ്: ദൈവത്തോട് പ്രാർത്ഥിച്ച് മാപ്പ് പറഞ്ഞശേഷം ക്ഷേത്രത്തിൽ നിന്ന് മോഷണം നടത്തി കള്ളന്മാർ. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലുള്ള ശീതള മാതാ ക്ഷേത്രത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ 2.20നാണ് മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് പുരുഷന്മാർ ചേർന്നാണ് മോഷണം നടത്തിയത്. ഇവർ ക്ഷേത്രത്തിനുള്ളിൽ കയറി ഭഗവാന് മുന്നിൽ പ്രാർത്ഥിക്കുന്നത് കാണാം. വളരെ ഭക്തിയോടെ നിൽക്കുന്ന ഇവർ തൊട്ടടുത്ത നിമിഷം കാണിക്കവഞ്ചി തുറക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം ചുറ്റുപാടും നിരീക്ഷിക്കുന്നതും കാണാം. കാണിക്കവഞ്ചി പൊളിച്ചതോടെ ഇരുവരും അതിനുള്ളിലുണ്ടായിരുന്ന പണം പുറത്തെടുത്ത് ഒരു ബാഗിലിട്ട് സ്ഥലം വിടുന്നത് കാണാം.
രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരി ജിതേന്ദ്ര പാണ്ഡെയാണ് പൂട്ടുകൾ തകർന്ന നിലയിൽ കണ്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ രണ്ട് പുരുഷന്മാർ മോഷണം നടത്തുന്നത് കണ്ടു. ക്ഷേത്ര അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മുമ്പും വിലപിടിപ്പുള്ള വസ്‌തുക്കളും സംഭാവനപ്പെട്ടിയും ഉൾപ്പെടെ മോഷ്‌ടിക്കപ്പെട്ടിട്ടുണ്ടെന്ന് ജിതേന്ദ്ര പാണ്ഡെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻതന്നെ പിടികൂടാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Two men were captured on CCTV praying before stealing cash from the offering box at Sheetala Mata Temple in Nagpur, Maharashtra, early Tuesday morning. Police have registered a case and are investigating the theft, which is the third such incident at the temple within the past year.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |