
അശ്വതി
ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി ദൃശ്യമാകും. പലതരം സുഖഭോഗവസ്തുക്കൾ കൈവശം വന്നുചേരും. ഭൂമിയോ വീടോ വാങ്ങാനവസരമുണ്ടാകും. വിഷമസ്ഥിതിയിൽ നിന്ന് രക്ഷപ്പെടും. ആരോഗ്യം തൃപ്തികരം. ശുഭദിനം ഞായർ.
ഭരണി
വളരെകാലമായി ആഗ്രഹിച്ചിരുന്ന കാര്യം സാധിക്കും. വ്യാപാരത്തിൽ നിന്നും ഭൂമിയിൽ നിന്നും ആദായമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. വ്യവസായത്തിൽ സർക്കാർ ഇടപെടൽ വന്നുചേരും. ദൂരയാത്രകൾ ആവശ്യമായി വരും. ശുഭദിനം- ചൊവ്വ.
കാർത്തിക
എല്ലാപ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂലം. സ്‌നേഹിതരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി ഉയർത്താനുള്ള യത്നങ്ങളിൽ മുഴുകും. ശുഭദിനം-വെള്ളി.
രോഹിണി
മനസ്സിന് സന്തോഷം നൽകുന്ന ചില കാര്യങ്ങൾ ഉണ്ടാകും. കർമ്മരംഗം പുഷ്ടിപ്പെടും. പുതുതായി വ്യവസായങ്ങൾ ആരംഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പ്രായമായവർ ആരോഗ്യവിഷയം ശ്രദ്ധിക്കണം. ശുഭദിനം-ബുധൻ.
മകയിരം
ധാരാളം ധനവും വിശേഷ വസ്ത്രങ്ങളും ലഭിക്കും. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി ഉണ്ടാകും. പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഇന്റർവ്യൂകളിൽ വിജയിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശുഭദിനം- തിങ്കൾ.
തിരുവാതിര
പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പലവിധ നേട്ടങ്ങൾ കാണുന്നു. ഇന്റർവ്യൂകളിൽ വിജയമുണ്ടാകും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ധനപരമായി ചില പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം. ശുഭദിനം- ചൊവ്വ.
പുണർതം
പുതിയ വാഹനങ്ങൾ വാങ്ങും. ജനമദ്ധ്യത്തിൽ കീർത്തിയും മറ്റും ലഭിക്കും. ഭൂമി വിൽക്കാനുദ്ദേശിച്ചവർക്ക് അത് സാധിക്കും. കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ തയ്യാറാകും. ശുഭദിനം-ശനി.
പൂയം
ഔദ്യോഗിക പദവിയിൽ ഉയർച്ചയുണ്ടാകും. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യാതിരിക്കുക. ശുഭദിനം-ബുധൻ.
ആയില്യം
ഗൃഹനിർമ്മാണത്തിൽ പുരോഗതി ഉണ്ടാകും. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി ഉണ്ടാകും. സ്വയം തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് ഈ സന്ദർഭം അനുകൂലമാണ്. വാഗ്വാദങ്ങളിൽ നിന്ന് കഴിവതും വിട്ടുനിൽക്കുക. ശുഭദിനം-ബുധൻ.
മകം
വിദ്യാർത്ഥികൾ പരീക്ഷാദികളിൽ വിജയിക്കും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. മന്ദഗതിയിൽ നടന്നുവരുന്ന കർമ്മസ്ഥാപനം പെട്ടെന്ന് മെച്ചപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയുമുണ്ടാകും. ബന്ധുക്കളിൽ നിന്ന് വളരെ സഹകരണമുണ്ടാകും. ശുഭദിനം -വ്യാഴം.
പൂരം
എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. ഉദ്യോഗാർത്ഥികൾക്ക് ഗുണമുള്ള സമയമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കിട്ടാനുള്ള പണം കൈവശം വന്നുചേരും. ശുഭദിനം-ഞായർ.
ഉത്രം
അവനവന്റെ തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. പരസ്യം മുഖേന ലാഭമുണ്ടാകും. ദൂരയാത്രകൾ സുഖകരമാകും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെട്ടേക്കും. ബന്ധുക്കൾ ശത്രുക്കളായി മാറും. ശുഭദിനം - ഞായർ.
അത്തം
എല്ലാപ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലർത്തിയേക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. വാഹനങ്ങൾക്ക് ചില്ലറ റിപ്പയർ ആവശ്യമായി വന്നേക്കും. ആരോഗ്യപരമായി ചില്ലറ പ്രശ്നങ്ങളുണ്ടാകും. ശുഭദിനം -ഞായർ.
ചിത്തിര
പുതിയ വ്യാപാരസംരംഭങ്ങളിൽ ഏർപ്പെട്ടേക്കും. ദൂരയാത്രകൾ സുഖകരമായി ഭവിക്കും. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തെന്നുവരും. ശുഭദിനം - ശനി.
ചോതി
അവനവന്റെ തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരം ആയിരിക്കും. കലാകാരന്മാർക്ക് പ്രശസ്തി വർദ്ധിക്കും. ദൂരയാത്രകൾ സുഖകരമാകും. പിതൃസ്വത്ത് ലഭിക്കും. ശുഭദിനം -വ്യാഴം.
വിശാഖം
പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് നല്ല സമയമാണ്. ഓഫീസിൽ ഉത്തരവാദപ്പെട്ട ജോലികൾ ഏറ്റെടുക്കേണ്ടിവരും. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും അകന്നുകഴിയേണ്ടിവരും. ശുഭദിനം - ഞായർ.
അനിഴം
തൊഴിലിൽ പുരോഗതിയുണ്ടാകും. മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. സംഗീതം, നൃത്തം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ശുഭദിനം -വെള്ളി.
തൃക്കേട്ട
ലോണുകളും മറ്റും പാസായിക്കിട്ടും. വീട് വെക്കുവാനും വസ്തുവാങ്ങാനും വാഹനം മാറ്റി വാങ്ങാനും സാദ്ധ്യതയുണ്ട്. ഏറ്റെടുത്ത ജോലികൾ യഥാസ്ഥാനത്ത് ചെയ്തുതീർക്കും. കൂട്ടുകച്ചവടത്തിൽ വിചാരിച്ച പുരോഗതി ഉണ്ടാകാനിടയില്ല. ശുഭദിനം -ചൊവ്വ.
മൂലം
ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. ടെക്സ്റ്റയിൽ വ്യാപാരത്തിൽ നല്ല ആദായമുണ്ടാകും. ബാങ്കിംഗ് ഏർപ്പാടുകളിൽ നടത്തുവർ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളിൽ നിന്ന് വിദ്വേഷം വരാനിടയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാം. ശുഭദിനം -ശനി.
പൂരാടം
ജോലിയിൽ സ്ഥിരതയുണ്ടാകും. ഇന്റർവ്യൂകളിൽ വിജയിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പട്ട്, കസവ്, ഫാൻസി എന്നീ കച്ചവടക്കാർക്ക് നല്ല സമയമാണ്. കൃഷിയിൽ നിന്ന് വരുമാനമുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയമുണ്ടാകും. ശുഭദിനം - ചൊവ്വ.
ഉത്രാടം
മന്ദഗതിയിൽ നടക്കുന്ന കച്ചവടങ്ങൾ പുരോഗതിയിൽ വരും. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. പലകേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങും. ശുഭദിനം -ശനി.
തിരുവോണം
ഭൂമിയിൽ നിന്നും വാടകയിനത്തിൽ നിന്നും ആദായം വർദ്ധിക്കും. മത്സരങ്ങളിൽ വിജയമുണ്ടാകും. വിദ്യാലയങ്ങളും നിയമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലസമയമാണ്. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. ശുഭദിനം- തിങ്കൾ.
അവിട്ടം
തൊഴിലിൽ ആധിപത്യം നേടാനാവും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് തെളിയിക്കും. കുടുംബജീവിതം സുഖകരമായിരിക്കും. വാക്കുതർക്കങ്ങളിൽ നിന്നും കഴിവതും ഒഴിവായി നിൽക്കണം. മക്കളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ശുഭദിനം -വെള്ളി.
ചതയം
പുതിയ വാഹനങ്ങൾ വാങ്ങും. കൃഷിയിൽ നിന്ന് നല്ല വരുമാനമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്. പരസ്യങ്ങളിലൂടെ ലാഭം പ്രതീക്ഷിക്കാം. ഗവൺമെന്റിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ശുഭദിനം -വെള്ളി.
പൂരുരുട്ടാതി
തൊഴിലിൽ നേട്ടം ഉണ്ടാകും. വ്യാപാരരംഗത്തിൽ പൂർവ്വാധികം ലാഭം കിട്ടും. മംഗളകാര്യങ്ങൾ നടക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. മാതാവിന് ആരോഗ്യസ്ഥിതി മെച്ചപ്പെടും. വരവിനേക്കാൾ ചെലവ് കൂടും. ശുഭദിനം -ചൊവ്വ.
ഉത്തൃട്ടാതി
കൃഷിയിൽ നിന്നും ആദായം ലഭിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭം കിട്ടും. ബാങ്കിൽ നിന്ന് ലോൺ ലഭിക്കും. കടബാദ്ധ്യതകൾ കുറഞ്ഞുവരും. ആരോഗ്യം ശ്രദ്ധിക്കണം. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസ്സിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. ശുഭദിനം -വ്യാഴം.
രേവതി
വിവാഹകാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. കലാകായിക രംഗങ്ങളിലുള്ളവർക്ക് അനുകൂല സമയമാണ്. തൊഴിൽമേഖലകളിൽ നിന്ന് ആദായമുണ്ടാകും. കുടുംബസുഖം കുറയും. വീടുപണിക്കായി ഭൂമിവാങ്ങും. ശുഭദിനം -ശനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |