ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐഎൻഎസ് മഹേന്ദ്രഗിരിയും. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം. 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവയ്പ്പാണിതെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
തീരക്കടലിലും ആഴക്കടലിലും കപ്പൽ ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിറുത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന സമുദ്ര ശേഷിയുടെയും സാങ്കേതിക സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് മഹേന്ദ്രഗിരിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു.
INS Mahendragiri, an indigenously built stealth frigate, has been added to the Indian Navy. Part of Project 17A, this advanced warship features radar-evading stealth technology and advanced weapons. Designed by the Naval Warship Design Bureau, it has a 6,670-ton capacity and can achieve speeds up to 28 knots, enhancing maritime security.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |