റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലൈ 8 മിഥുനം 24 ബുധനാഴ്ച. ( 24 നാഴിക 30 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം )
(അഷ്ടമി തിഥി 15 നാഴിക 14 വിനാഴിക വരെ) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)
അശ്വതി: എതിരാളികളുടെ വിമർശനങ്ങളെ അവഗണിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇഷ്‌ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തിൽ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർത്തിക്കും.
ഭരണി: ബിസിനസ്സ് യാത്രകൾക്ക് സാദ്ധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്. സഹോദരസ്ഥാനീയരിൽനിന്ന് സഹായം ലഭിക്കും.
കാർത്തിക: വീട്ടിലെ പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാദ്ധ്യതയുണ്ട്. സമ്മാനങ്ങൾ ലഭിക്കും, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
രോഹിണി: കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നും. ഭൂമി,വാഹനം,സന്താനം എന്നിവയ്ക്ക് സാദ്ധ്യത, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി.
മകയിരം: കഠിനാധ്വാനം വഴി പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സാമൂഹിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ധന സമ്പാദനത്തിൽ മികവ് കാണിക്കും, സ്വദേശത്തു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാര്യസാദ്ധ്യം.
തിരുവാതിര: ജോലിസ്ഥലത്ത് സ്ഥാനമാനങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് പോകാൻ സാദ്ധ്യതയുണ്ട്.
ആഗ്രഹ സാഫല്യം ഉണ്ടാകാം, ശുഭാപ്തി വിശ്വാസം, മന:സുഖം.
പുണർതം: ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തുന്നത് സ്ഥാനക്കയറ്റത്തിന് സഹായിക്കും. ബിസിനസ്സിൽ ഉയർച്ച, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകൾ നടത്തും.
പൂയം: എഴുത്ത്, കല എന്നിവയുമായി ബന്ധപ്പെട്ടവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജോലിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികൾ മാറും.
ആയില്യം: കുടിശ്ശികയുള്ള പണം ഇന്ന് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. അച്ഛനുമായി ചെറിയ വാക്കു തർക്കങ്ങളുണ്ടാകാം,
അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തിൽ പുത്തനുണർവ് അനുഭവപ്പെടും.
മകം: സർക്കാർ ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.
പൂരം: ധനലാഭം ഉണ്ടാകുമെങ്കിലും, ചെലവ് കൂടുന്നതിനാൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം.ശത്രുഭീതിയും പരാജയവും, പല രംഗത്ത് നിന്നും പ്രയാസങ്ങൾ, വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്.
ഉത്രം: ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും സൗമ്യമായി സംസാരിക്കണം. അമ്മയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് തടസ്സങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും.
അത്തം: പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ മുതിർന്നവരുടെയോ അമ്മയുടെയോ ഉപദേശം തേടുന്നത് നല്ലതാണ്. പൂർവ്വിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.
ചിത്തിര: പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് മാനസിക സമാധാനം നൽകും. ജോലിയിൽ വിജയം നേടുന്നത് സന്തോഷം നൽകും,
കുടുംബ സുഖ വർദ്ധന,കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
ചോതി: വൈകന്നേരം ഒരു ബിസിനസ്സ് ഡീൽ ഉറപ്പിക്കാൻ സാദ്ധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുവേദികളിൽ ആദരിക്കപ്പെടും, സ്ത്രീകൾ കാരണം സുഖവും സമാധാനവും. കുട്ടികളുമായി സന്തോഷത്തോടെ സമയം ചെലവഴിക്കും.
വിശാഖം: ബിസിനസ്സിൽ വലിയ ലാഭം നേടാൻ കഴിയും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ധൈര്യമായി ചെയ്യാം. ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവർത്തിക്കും, ധനാഗമത്തിന് അനുകൂലമായ സാഹചര്യം, കുടുംബത്തിൽ ചെറിയ തർക്കങ്ങളുണ്ടാകാം.
അനിഴം: കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവർത്തനം ശല്ല്യപ്പെടുത്തും, അധിക ചെലവും ബുദ്ധിമുട്ടും.
കേട്ട: ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടേക്കാം, അമിതമായ ദേഷ്യം കാരണം കുടുംബാംഗങ്ങളുമായി തർക്കങ്ങളുണ്ടാകാം.
ലഹരി പദാർത്ഥത്തിന്റെ ഉപയോഗം കുറയ്‌ക്കണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.
മൂലം: മേൽ ഉദ്യോഗസ്ഥന്റെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ധൈര്യം വർദ്ധിക്കും, വസ്തു തർക്കങ്ങൾ അവസാനിക്കാൻ സാദ്ധ്യതയുണ്ട്. സന്താനസുഖം, നഷ്ടപെട്ടെന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കും,
പൂരാടം: വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ സാദ്ധ്യതയുണ്ട്. പഴയ പരിചയക്കാരെ വീണ്ടും കാണും, ശത്രുക്കളെ ജയിക്കും, നിർബന്ധ ബുദ്ധി കാണിക്കും, ദീനാനുകബ കാണിക്കും, ദാബത്യത്തിൽ സംതൃപ്തിയും സമാധാനവും.
ഉത്രാടം: ശാരീരികമായും മാനസികമായും സന്തോഷം അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ വിവാഹാലോചനകൾ നടക്കാൻ സാദ്ധ്യതയുണ്ട്. കലഹങ്ങൾ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസനസ്സ് പുനഃരാരംഭിക്കാവുന്ന സമയം.
തിരുവോണം: ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. ഒരു പുണ്യസ്ഥലം സന്ദർശിക്കാൻ സാദ്ധ്യതയുണ്ട്. സാമൂഹിക രംഗത്ത് സംഭാവനകൾക്ക് പ്രശംസ ലഭിക്കും. വിദേശ ബന്ധങ്ങൾ ഗുണകരം, കല,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.
അവിട്ടം: കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തും, ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സൂക്ഷമദൃഷ്ടി, സ്ത്രീ ഗുണം, ബിസിനസ്സിൽ പ്രതീക്ഷിച്ച വിജയം ലഭിക്കും. ആഗ്രഹ സാഫല്ല്യം, സംതൃപ്തി.
ചതയം: കൂട്ടുകാരുമായി യാത്ര പോകാൻ സാദ്ധ്യതയുണ്ട്. ഷെയർ വിപണിയിൽ നിന്ന് നല്ല ലാഭം കിട്ടാൻ സാദ്ധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
പൂരുരുട്ടാതി: ആരോഗ്യത്തിന് തകരാർ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ചിന്തയില്ലാതെ ധൃതിയിൽ ഒരു കാര്യവും ചെയ്യരുത്, ദൂരയാത്രകൾ മാറ്റിവെക്കേണ്ടി വന്നേക്കാം. മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്തൃട്ടാതി: ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ മേലദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. സാമൂഹിക ബന്ധങ്ങൾ വഷളാകാതെ നോക്കണം, കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.
രേവതി: സാമൂഹിക രംഗത്ത് കീർത്തി വർദ്ധിക്കും. ഉന്നത സ്ഥാന ലഭ്യത, ചെലവുവർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനം വീണ്ടും തുടങ്ങാൻ അവസരം ലഭിക്കും.
chance to win inherited wealth for these people tomorrow
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |