SignIn
Kerala Kaumudi Online
Monday, 19 October 2026 7.21 PM IST

നാളെ പുണ്യദിനം, ഏതൊക്കെ നക്ഷത്രക്കാരുടെ ജീവിതത്തിൽ രാജയോഗം വരുന്നുവെന്നറിയാം

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഒക്ടോബർ 20 (1202 തുലാം 3) ചൊവ്വാഴ്ച

(29 നാഴിക 20 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)

[നവമി തിഥി 16 നാഴിക 24 വിനാഴിക വരെ ശേഷം ദശമി തിഥി]

(രാഹുകാലം 7.30 മണി മുതൽ 9 മണി വരെ)


അശ്വതി: ഗൃഹം നവീകരിക്കും, പുതുവസ്‌ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃസ്‌ഥാനീയര്‍ക്ക്‌ ഗുണാനുഭവങ്ങള്‍.

ഭരണി: പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താനും സാധിക്കും,വിവാഹാലോചനകള്‍ തീരുമാനിക്കപ്പെടും.

കാർത്തിക: ഉയര്‍ച്ചകള്‍ കൈവരിക്കും, ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യും, ഏവരുടേയും പ്രശംസനേടും.

രോഹിണി: യാത്രയില്‍ കാര്യനേട്ടങ്ങള്‍ കൈവരിക്കും വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.

മകയിരം: ഭവനത്തില്‍ സമാധാനം കുറയും, ദുര്‍ചെലവുകള്‍ അനുഭവപ്പെടാം, പൊതുകാര്യങ്ങള്‍ക്ക് ഇടപെട്ട് ദുഷ്‌പേര്
, ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സാധിക്കും.

തിരുവാതിര: വിഷാഗ്നി ഭയത്തിനിടയായേക്കാം, ക്ഷതപതന ദുരിതങ്ങള്‍, വിവാഹാലോചനകള്‍ മാറ്റിവയ്‌ക്കാനിടയാകും, ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും.

പുണർതം: കടബാദ്ധ്യതകള്‍ മാനസിക സംഘര്‍ഷത്തിനിടയാക്കും. യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദര ഭാഗത്തു നിന്നും മനക്ലേശം.

പൂയം: തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും, ഭൂമിയില്‍നിന്നും ആദായം വര്‍ദ്ധിക്കും, ദൈവികകാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും.

ആയില്യം: കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, കേസുകള്‍, ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം, സ്വയം തൊഴിൽ അനുഷ്ഠിക്കുന്നവര്‍ക്കും ഗുണകരമായ സമയം.

മകം: വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധദ്രവ്യങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.

പൂരം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.

ഉത്രം: ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.

അത്തം: ശത്രുശല്യം കുറയും, ആര്‍ഭാടമായ ജീവിതസൗകര്യം വന്നുചേരും, സ്‌ഥാനക്കയറ്റം ലഭിക്കും, രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും.

ചിത്തിര: മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും, പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.

ചോതി: സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും.

വിശാഖം: ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും.വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. അസ്വസ്‌ഥതകള്‍ മാറിത്തുടങ്ങും.

അനിഴം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും, ബന്ധുക്കള്‍ സ്നേഹത്തോടെ പെരുമാറും.

തൃക്കേട്ട: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.

മൂലം: ശാരീരികപ്രശ്‌നങ്ങള്‍ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ്, കാര്യങ്ങള്‍ക്ക് തടസം നേരിടും,
വസ്തുതര്‍ക്കം.

പൂരാടം: ശസ്ത്രക്രിയയിലോ മറ്റെന്തെങ്കിലും അശ്രദ്ധയിലോ ശരീരത്തിന് മുറിവ് സംഭവിക്കാം, സഹോദര പക്ഷത്തു നിന്നും അകല്‍ച്ച.

ഉത്രാടം: സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുന്‍കോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

തിരുവോണം: അപ്രതീക്ഷിതമായി ധനലാഭം. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം.

അവിട്ടം: മാതാവില്‍ നിന്നും മനപ്രയാസം, ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും.

ചതയം: രക്തദൂക്ഷ്യമായ അസുഖങ്ങള്‍ അലട്ടുവാന്‍ വഴിയുണ്ട്. ദാമ്പത്യ ജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങള്‍, പണത്തിന് ക്ലേശം വരും.

പൂരുരുട്ടാതി: വിദ്യാഭ്യാസം തൊഴില്‍ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികള്‍ യോജിപ്പിലാകും.

ഉത്തൃട്ടാതി: കല്യാണ വിഷയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍, വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി, യാത്രക്ക് അനുയോജ്യമായ സമയം.

രേവതി: വാഹനയാത്ര ശ്രദ്ധിക്കണം, കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും.

English Summary

A Malayalam news article features daily astrological predictions for October 20, 2026, a Tuesday, provided by astro-numerologist Ramsagar Thampuran. It details specific forecasts for each of the 27 Nakshatrams. The predictions cover various aspects, including personal relationships, career advancements, financial prospects, and potential challenges individuals may encounter throughout the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, NAKSHATHRAPHALAM, NALATHE NAKSHATHRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO