റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 ഓഗസ്റ്റ് 28 ചിങ്ങം 12 വെള്ളിയാഴ്ച.
( 52 നാഴിക 15 വിനാഴിക വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി )
* നാലാം ഓണം.
* ചതയ ദിനം.
* ശ്രീനാരായണ ഗുരു ജയന്തി .
* അയ്യങ്കാളി ജയന്തി .
* ആവണി അവിട്ടം .
* വെളുത്ത വാവ്.
(പൗർണ്ണമി 8 നാഴിക 43 വിനാഴിക വരെ ശേഷം) ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )
അശ്വതി: ധനപരമായ കാര്യങ്ങളിൽ നേട്ടം, അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും, ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനഃരാരംഭിക്കും, വാഹനഭാഗ്യം, ധനലഭ്യത,
ഭരണി: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത, സന്താനങ്ങൾ വഴി നേട്ടങ്ങൾ കൈവരിക്കും, ധനസമൃദ്ധി, കുടുംബ സമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വര ആരാധന നടത്തും.
കാർത്തിക: ചെലവ് വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമിയുടെ ക്രയവിക്രയങ്ങൾ നടക്കും, ധനപരമായി നല്ല സമയം, എതിർക്കുന്നവരെ കീഴ്‌പെടുത്തും.
രോഹിണി: പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും,വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം ഉണ്ടാവും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.
മകയിരം: സഹോദരരുമായി കലഹം, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, അയൽക്കാരുമായി കലഹങ്ങൾ ഉണ്ടാകാൻ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.
തിരുവാതിര: അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, പ്രവർത്തന രംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം.
പുണർതം: യാത്രയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യത, പണം കൈകാര്യം ചെയ്യമ്പോൾ സൂക്ഷ്മത പാലിക്കുക, രോഗസാധ്യത, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.
പൂയം: തൊഴിൽപരമായി കഴിവ് പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും, രാഷ്ട്രീയ രംഗത്ത് ഉള്ളവർക്കും കലാരംഗത്ത് ഉള്ളവർക്കും ധനസമൃദ്ധി ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും.
ആയില്യം: ശത്രുജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ദീർഘദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തി.
മകം: കർമ്മരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾ വഴി സുഖവും സമാധാനവും.
പൂരം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും, വിദ്യാർത്ഥികൾക്ക് നല്ലസമയം, സഹോദര സഹായം ലഭിക്കും.
ഉത്രം: വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവ്വാഭീഷ്ട സിദ്ധി, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂർവ്വം പെരുമാറും.
അത്തം: ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും, സ്ത്രീവിഷയങ്ങളിൽ അമിതമായ താൽപ്പര്യം കാണിക്കും.
ചിത്തിര: നൂതന സംരംഭങ്ങൾ തുടങ്ങും, ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കണം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും, ശത്രുവർദ്ധന ഉണ്ടാകും.
ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയിൽ വളരെ കരുതൽ വേണം.
വിശാഖം: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക, തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവും, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കൾ വർദ്ധിക്കും.
അനിഴം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും, സർവ്വ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കും, മുൻകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകർഷകമായി പെരുമാറും.
കേട്ട: മുൻകോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ മന:പ്രയാസങ്ങൾക്ക് വഴിയൊരുക്കും, അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക.
മൂലം: വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക, ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരിക്കും.
പൂരാടം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയ സാദ്ധ്യത, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.
ഉത്രാടം: വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും,നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
തിരുവോണം: അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും. തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും.
അവിട്ടം: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും, കുടുബസമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും.
ചതയം: സർവ്വവിഘ്നങ്ങളും അകലും, വിദേശ നിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും.
പൂരുരുട്ടാതി: യാത്രയിൽ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കുടുംബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും.
ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല, ആഗ്രഹങ്ങൾ സഫലമാകും, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം.
രേവതി: നൂതന ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും, സ്ത്രീകൾ കാരണം ഗുണാനുഭവങ്ങൾ, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.
The article provides detailed astrological predictions for August 28, 2026, a day marking Fourth Onam, Sree Narayana Guru Jayanti, and Ayyankali Jayanti. It outlines planetary positions, including Chathayam and Pooruruttathi nakshatrams. Horoscope forecasts for all 27 birth stars are presented, covering financial, career, relationship, and health aspects for the day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |