പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത കേസിൽ പൊലീസ് അനാസ്ഥയെന്ന് മെഡി.കോളേജ് സ്റ്റേഷനിൽ വൻ വിദ്യാർത്ഥി പ്രതിഷേധം
തിരുവനന്തപുരം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പ്രതിക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആക്ഷേപം. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.