തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചതിൽ അന്വേഷണം. സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തൽ.
റിമാൻഡ് തടവുകാർ അനുസ്‌മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് ആക്ഷേപം. കുന്നുകുഴി മുൻ കൗൺസിലറും സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങെന്നാണ് ജയിൽവകുപ്പിന് ലഭിച്ച വിവരം. സി.പി.എം നേതാക്കൾക്ക് ജയിലിൽ വഴിവിട്ട സഹായം ലഭിക്കുന്നെന്ന ആരോപണത്തിനിടെയാണ് അനുസ്മരണം നടന്നത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. റിമാൻഡിലുള്ള ഇ.ഡി ആക്രമണക്കേസിലെ അഞ്ച്,ഏഴ് ബ്ലോക്കുകളിൽ കഴിയുന്ന പ്രതികളാണ് അനുസ്‌മരണത്തിൽ പങ്കെടുത്തതെന്നാണ് സൂപ്രണ്ടിന്റെ അന്വേഷണത്തിൽ വ്യക്തമായത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |