
കോഴിക്കോട്: യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി അംഗം എ അരവിന്ദനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു ആവശ്യത്തിന് സമീപിച്ച യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മാനഭംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ താമരശ്ശേരി പൊലീസ് ചുമത്തിയിട്ടുള്ളത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കടയുടെ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടിയാണ് അരവിന്ദനെ യുവതി സന്ദര്‍ശിച്ചത്. ഫോണില്‍ വിളിച്ച് ലൈസന്‍സ് പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ച യുവതിയോട് നേരിട്ട് വീട്ടിലേക്ക് വരാന്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ എത്തി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അരവിന്ദന്‍ യുവതിയെ അതിക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലൈസന്‍സ് കാലാവധി അടുത്ത മാസം 14-ന് അവസാനിക്കാനിരിക്കെ, അത് നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു യുവതി എത്തിയത്.
ദീര്‍ഘകാലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് എ. അരവിന്ദന്‍. സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |