കണ്ണൂർ: മഹാരാഷ്‌ട്രയിൽനിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിക്ക് തിങ്കളാഴ്‌ച പുലർച്ചെ രത്നഗിരിയിലെത്തിയപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. മഹാരാഷ്‌ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്രയാണ് കണ്ണൂർ ടൗൺ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.
കണ്ണൂരിൽ ലോഡ്‌ജിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. സഞ്ജയ് മൽഹോത്ര പൂനെയിൽ ഒളിവിൽ കഴിയുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് മഹാരാഷ്‌ട്രയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുനെ- എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
പൊലീസുകാർ തൊട്ടടുത്ത സ്റ്റേഷനായ സാവന്ദ്‌വാഡിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂർ ടൗൺ എസ്‌ഐ ജിഷ്‌ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |