SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.00 AM IST

ഇലക്ട്രോണിക് സിഗരറ്റുകൾ പിടികൂടി

e-cigaratte

തിരുവനന്തപുരം: ഹെലിപാഡ്,പാപനാശം മേഖലകളിൽ വർക്കല എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ (ഇ സിഗരറ്റ്) പിടിച്ചെടുത്തു.ഹെലിപാഡ് പ്രവർത്തിക്കുന്ന സൈജാർ സൂപ്പർ മാർക്കറ്റിൽ നിന്നാണ് 35 ഓളം ഇ സിഗരറ്റുകൾ കണ്ടെത്തിയത്.

സ്ഥാപന ഉടമ സൈജാർ അൻസാരിക്കെതിരെ കേസെടുത്തു.വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണു,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു,പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്.എസ്.ആർ,സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANANTHAPURAM, CAUGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY