SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.51 AM IST

മുക്കത്ത് രണ്ടേമുക്കാൽ കിലോ എംഡിഎംഎ പിടികൂടിയ കേസ്; ഒരു സ്ത്രീ കൂടി അറസ്റ്റിൽ

khadeeja
പിടികൂടിയ ഖദീജ

കോഴിക്കോട്: മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എം.ഡിഎം.എ. പിടികൂടിയ സംഭവത്തിൽ നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ ( 40) നെ താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ്കുമാർ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 2 ന് മുക്കം മുണ്ടുപാറ, പുല്ലമ്പാടി പറമ്പിൽ മുഹമ്മദ്‌ ഹനീഫ (36)യെ 517 ഗ്രാം എം.ഡി.എം.എയു മായി മുക്കം, അഗസ്ത്യന്മുഴിയിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടുകയും തുടർന്ന് അന്ന് തന്നെ ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എം.ഡി.എം.എയും പിടികൂടിയിരുന്നു. വാടക വീട്ടിൽ നിന്ന് ബേപ്പൂർ സ്വദേശിനിയായ റൈഹാനത്തിനേയും അറസ്റ്റ് ചെയ്തിരുന്നു.

ഹനീഫയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമാണ് ഇന്നലെ പിടികൂടിയ ഖദീജ. ഹനീഫയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നത്. ഫാഷൻഡിസൈനിങ്ങാണ് ഇവരുടെ ജോലി. കോഴിക്കോട് റൂറൽ എസ്.പി ജോസഫിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെ താമരശ്ശേരി കോടതി കോടതി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എ.എസ്.ഐ മാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സി.പിഒമാരായ ബിനോയ് വിശ്വം, ജിഷ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY