SignIn
Kerala Kaumudi Online
Friday, 31 July 2026 4.58 AM IST

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഭർതൃമാതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

manoj-bindu
അറസ്റ്റിലായ മനോജും ബിന്ദുവും

മാനന്തവാടി: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഭർതൃമാതാവുൾപ്പെടെ മൂന്നുപേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ ഭർത്താവിന്റെ അമ്മ, കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി. മനോജ് (49), പീഡനത്തിന് സഹായം നൽകിയ കണ്ണൂർ കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി. ബിന്ദു (43) എന്നിവരേയാണ് മാനന്തവാടി ഡി.വൈ.എസ്.പി. വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. എല്ലാവരേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളെ നോക്കാനുള്ള ജോലിക്കെന്നു പറഞ്ഞ് ഭർതൃമാതാവാണ് യുവതിയെ ബിന്ദു താമസിക്കുന്ന വീട്ടിലെത്തിച്ചത്. ഇവിടെയുണ്ടായിരുന്ന മനോജ് യുവതിയുടെ മുറിയിൽ അത്രിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനു സൗകര്യമൊരുക്കിയതിനു ബിന്ദു മാനോജിൽനിന്നു പണം കൈപ്പറ്റിയതായും ഭർതൃമാതാവ് എല്ലാ കാര്യങ്ങൾക്കും സഹായം ചെയ്തതായും പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, ARREST, LATESTNESWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY