SignIn
Kerala Kaumudi Online
Thursday, 06 August 2026 4.34 AM IST

ആംബുലൻസ് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി

ambulance
ആംബുലൻസ്

വർക്കല: രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം വർക്കലയിലേക്ക് മടങ്ങുകയായിരുന്ന 108 ആംബുലൻസിലെ ജീവനക്കാരനെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ചെറുന്നിയൂർ സ്കൂളിനു സമീപത്തു വച്ചാണ് ആക്രമിക്കാനും മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചത്.

സംഭവത്തിൽ ആംബുലൻസ് ജീവനക്കാരൻ കല്ലമ്പലം സ്വദേശിയായ ബി.എസ്. മൻസിലിൽ ഷാനവാസ് വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ വർക്കല ചെറുന്നിയൂർ ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂളിന് സമീപത്തുള്ള രണ്ട് ഹമ്പുകൾ കാരണം ആംബുലൻസ് വളരെ പതുക്കെയായിരുന്നുവെന്നും ഇതാകാം കാരണമെന്നും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ATTACK, AMBULANCE DRIVER, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY