SignIn
Kerala Kaumudi Online
Thursday, 06 August 2026 4.35 AM IST

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച  മകന് നാലുവർഷം കഠിനതടവും പിഴയും

mahendran
മഹേന്ദ്രൻ

പന്തളം: പിതാവിനെ നടുറോഡിലിട്ട് കഴുത്തിൽ ചവുട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് നാല് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ . പന്തളം തെക്കേക്കര പെരുമ്പുളിക്കൽ തച്ചടിയിൽ വീട്ടിൽ മഹേന്ദ്രൻ (44) നെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ശിക്ഷിച്ചത്. 2024 നവംബർ 26ന് പെരുമ്പുളിക്കൽ എസ്.വി.എൽ.പി സ്‌കൂളിന് സമീപമായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മഹേന്ദ്രൻ പിതാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പന്തളം എ,സ്.ഐ കെ.ബി.അജിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വേ.അനിൽകുമാർ.പി.ആർ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, SENTENCE, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY