
കാസർകോട്: മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ അതിഥിതൊഴിലാളിയായ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർബർ ഷോപ്പ് അടിച്ചുതകർത്തു. കാസർകോട് ചന്തേരയിലാണ് സംഭവം. മണിയാട്ട് മസ്‌ജിദിന് സമീപത്തെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്.
പിതാവിനൊപ്പം കടയിലെത്തിയ കുട്ടിയെ 17കാരനായ ബാർബർ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കടയിലിരുത്തിയതിനുശേഷം പിതാവ് സമീപത്തെ കടയിലേയ്ക്ക് പോയി. ഈ സമയം അതിഥിതൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പിതാവും മറ്റുള്ളവരും ചേർന്ന് പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് കട അടിച്ചുതകർത്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |