തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് പ്ലസ്‌ടുവിദ്യാർത്ഥികൾ. നഗരൂർ കൊടുവന്നൂർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷമായിരുന്നു സംഭവം. മർദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്ലസ്‌വൺ വിദ്യാർത്ഥികളുടെ പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ആരംഭിച്ചതിനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന ആവശ്യം പ്ലസ്‌വൺ വിദ്യാർത്ഥി അംഗീകരിക്കാതിരുന്നത് സീനിയർ വിദ്യാർത്ഥികളിൽ പ്രകോപനമുണ്ടാക്കി. അനുനയ ചർച്ചകൾക്കെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനം. കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് വിദ്യാർത്ഥിയെ ശ്വാസം മുട്ടിച്ചതായും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |