SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.28 AM IST

"പ്രത്യേക പാർട്ടിയിൽ പോയവരെയും പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെയും ആളുകൾ വെറുതെ വിടുന്നുണ്ടോ?"

നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചെത്തിയ 'മലയാളി ഫ്രം ഇന്ത്യ' രണ്ട് ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ മഞ്ജു പിള്ളയും വേഷമിട്ടിട്ടുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.

manjupillai

'കഥാപാത്രം നാച്വറലായി ചെയ്തിരിക്കുന്നുവെന്നൊക്കെയാണ് എല്ലാവരും പറയുന്നത്. ലളിതാമ്മയുടെ ആ ഒരു സ്ഥാനത്തിലേക്ക് വരുമോയെന്ന് ചോദിച്ചത് എനിക്കൊരു ഓസ്‌കാർ ലെവലിൽ കിട്ടിയ അഭിപ്രായമായിരുന്നു. സന്തോഷവും അഭിമാനവും സങ്കടവുമൊക്കെ വന്നു. കാരണം ലളിതാമ്മയെ ഒത്തിരി മിസ് ചെയ്യുന്നു. മാത്രമല്ല, ലളിതാമ്മ വേറെ ലെവലാണ്. ഒരിക്കലും ആ ലെവലിൽ ഞാൻ എത്തില്ല.'- മഞ്ജു പിള്ള വ്യക്തമാക്കി.

പൊളിറ്റിക്കൽ സിനിമയിൽ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടാകാറില്ലെന്നും മഞ്ജുപിള്ള വ്യക്തമാക്കി. ' സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഒരു പ്രത്യേക പാർട്ടിയിൽ പോയവരെയും പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരെയും ആളുകൾ ഇപ്പോൾ വെറുതെ വിടുന്നുണ്ടോ? ഒരു പോസ്റ്റ് ഇട്ടാൽ നമ്മൾ സംഘികളായില്ലേ. അങ്ങനത്തെയൊരു കാലമല്ലേ ഇപ്പോൾ. ഞാനങ്ങനെ ചെയ്യാറില്ല. മതവും രാഷ്ട്രീയവുമില്ലാത്ത ആളാണ് ഞാൻ. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്കങ്ങനെയൊരു പേടി വരാറില്ല. വെറുതെയിരിക്കുന്നവന്റെ മെക്കട്ട് കേറാൻ കാരണം കിട്ടണം. തുമ്മിയാൽ അവന് കൊവിഡാണെന്ന് പറയുന്ന കാലമാണ്. രാഷ്ട്രീയ ഭ്രാന്തോ മതഭ്രാന്തോ അല്ല വേണ്ടത് മനുഷ്യത്വമാണെന്നല്ലേ സിനിമ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJUPILLAI, MALAYALEEFROMINDIA, MALAYALAMMOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY