
ബെത്‌ലഹേം കുടുംബയൂണിറ്റിലെ സായൂജ്യയും സോൾമേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയത്തിലെ" നടാഷയും പാർവതി അയ്യപ്പദാസിന്റെ മുഖത്ത് പറ്റിക്കിടപ്പുണ്ട്. ജസ്റ്റിൻ ചേട്ടൻ 'എസ്‌കേപ്പ്" ആക്കിയ ജോയൽ ഡേവിസിന്റെ 'ഹാർട്ട് ബീറ്റ്" ആയ സായൂജ്യ കരിയറിൽ വലിയ തിളക്കവും സന്തോഷവും സമ്മാനിച്ച് പാർവതിയെ നോക്കി നിറഞ്ഞുചിരിക്കുന്നു.
സിനിമ മാത്രം സ്വപ്നം കണ്ട പാർവതി കരുതിയില്ല, മലയാളത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രമായി ഇടംപിടിക്കും എന്ന്. സോൾമേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം' എന്ന ഷോർട്ട് ഫിലിം യുട്യൂബിൽ പന്ത്രണ്ട് മില്യൺ പിന്നിട്ട സന്തോഷത്തിലാണ് നായിക കൂടിയായ പാർവതി. നിവിൻ പോളി പറയുന്നതുപോലെ 'ഒരു ഫ്രൈഡേ ഉറപ്പായും" . പാർവതിക്കും അത് വന്നുചേർന്നു. വിശേഷങ്ങളുമായി പാർവതി ചേരുന്നു.
ഡോൺ പ്രൊഡ്യൂസ് ടൂ മച്ച്.. ഓകെ....
ബെത്‌ലഹേം 305 കോടി കടന്നതിലും 'സാത്തുക്കുടി" 12 മില്യൺ അടിച്ചതിലും ഒരുപാട് സന്തോഷമുണ്ട്. 'സാത്തുക്കുടി" ഇത്ര വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചതല്ല. സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. നടാഷയുടെ ഡയലോഗും ഹിറ്റായി. മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമായതിന്റെ ഒരു സന്തോഷമുണ്ടല്ലോ. ശരിക്കും അതാണ് ഇപ്പോൾ സംവിധായകൻ ഗിരീഷേട്ടൻ ഓഡിഷൻ വിളിച്ചിരുന്നു. അങ്ങനെയാണ് ഇൻ ആകുന്നത്.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ആരാധനയോടെ നോക്കി കണ്ട നടനാണ് നിവിൻ ചേട്ടൻ. ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം തരുന്ന കാര്യം. ചെറിയ സീൻ പോലും ഏറെ ആസ്വദിച്ച് അഭിനയിക്കുന്ന ആളാണ് നിവിൻ ചേട്ടൻ. കോമഡി ചെയ്യുമ്പോൾ ഭയങ്കരമായി 'ഇൻ" ആയാണ് അഭിനയിക്കുന്നത്. നമുക്കും ആസ്വദിച്ച്, ഹാപ്പിയായി ചെയ്യാൻ കഴിയും. എന്നും ഓർമ്മിക്കുന്ന നല്ല നിമിഷങ്ങൾ തന്നെ തന്നു. ബെത്‌ലഹേമിൽ ജോയിൻ ചെയ്യുമ്പോൾ 'സാത്തുക്കുടി"യുടെ ഷൂട്ട് പ്രത്യേകമായി ഉണ്ടെന്ന് അറിയില്ലായിരുന്നു. പ്രേക്ഷകർ കാണാത്ത രംഗങ്ങൾ സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് എടുത്തത്. 'ഇൻ" ആകുമ്പോൾ കരുതിയില്ല സിനിമയിലെ രംഗങ്ങൾ കൂടി ഉൾപ്പെടുത്തി ഷോർട്ട് ഫിലിം വരുമെന്ന്. അത് ഷോർട്ട് ഫിലിമായി ചിത്രീകരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. വിനീത് വിശ്വവും ഞങ്ങൾ കുറച്ചുപേർ കേന്ദ്ര കഥാപാത്രമായി വരുന്നു എന്നതു തന്നെ സന്തോഷമാണല്ലോ.
സ്വപ്നം ഒരു ചാക്ക്
ടിക്ടോകും ഡബ്‌സ് മാഷും മ്യൂസിക് വീഡിയോയും ചെയ്യുമായിരുന്നു. നാട്ടിൻപുറത്തു നിന്ന് വരുന്നതിനാൽ എങ്ങനെ സിനിമയിൽ എത്തണമെന്ന് അറിയില്ലായിരുന്നു. ടിക്ടോക് വീഡിയോ കണ്ടാണ് ഗിരീഷ് ഏട്ടൻ 'സൂപ്പർ ശരണ്യ"യുടെ ഓഡിഷന് വിളിക്കുന്നത്. 'സൂപ്പർ ശരണ്യ"യിൽ അഭിനയിച്ച കാര്യം, കുറച്ചു പേർക്ക് അറിയാം, കുറച്ച് പേർക്ക് അറിയില്ല.
മമിതയുടെയും അനശ്വരയുടെയും സീനിയർ ആയാണ് അഭിനയിച്ചത്. 'ബെത്‌ലഹേം കണ്ട് 'സൂപ്പർ ശരണ്യ"യിൽ എന്നെ തിരിച്ചറിഞ്ഞ് മെസേജ് അയച്ചവരുണ്ട്. എങ്കിലും ചന്ദ്രികേയിലും ഹോട്‌സ്റ്റാർ വെബ്‌സീരിസ് പേരില്ലൂർ പ്രീമിയർ ലീഗിലും അഭിനയിച്ചു. ഒന്നരവർഷം ‘ഉപ്പും മുളകും’ സിറ്റ്‌കോമിന്റെ ഭാഗമായി. ആ സമയത്ത് സിനിമകൾ ചെയ്തില്ല. അതിനുശേഷം ബേബി ഗേൾ, ഡോൺ പാലത്തറയുടെ ഏകദേശം, മാജിക് ഫ്രെയിംസിന്റെ 'മെറി ബോയ്സ്' എന്നീ സിനിമകൾ ചെയ്തു.
സൂപ്പർ ശരണ്യയിൽ നസ്ലിനെ കൂവുന്ന സീൻ മീമുകളിൽ വന്ന് ഏറെപേർ ഏറ്റെടുത്തതാണ്. സിനിമയിൽ എന്നെ കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത് മീമുകളിലൂടെയാണെന്ന് തോന്നുന്നു. ഹിറ്റ് സിനിമയുടെ ഭാഗകുമ്പോൾ ചെറിയ സീൻ അണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടും. വീട്ടുകാരുടെ പിന്തുണയിൽ മാത്രമാണ് എന്തെങ്കിലും ജീവിതത്തിൽ നേടാൻ കഴിഞ്ഞത്. പന്തളം എൻ.എസ്.എസ് കോളേജിൽ ആണ് ബിരുദ പഠനം. ജെ.ഡി.സി കോഴ്സ് കഴിഞ്ഞാണ് സിനിമാ സ്വപ്നവുമായി കൊച്ചിയിൽ എത്തുന്നത് .
ആറു വർഷമായി കൊച്ചിയിൽ. സിനിമ തന്നെ കരിയറായി കൊണ്ടുപോകാനാണ് ആഗ്രഹം. നല്ല സിനിമകളുടെ ഭാഗമായി നീണ്ടകാലം തുടരണമെന്നും ജീവിക്കണമെന്നുമാണ് ആഗ്രഹവും ലക്ഷ്യവും. കോന്നി പയ്യനാമൺ ആണ് നാട്. അച്ഛൻ ആർ.അയ്യപ്പദാസ്. ഇലക്ട്രിക്, പ്ലംബിംഗ് ജോലികളുടെ കോൺട്രാക്ടറാണ്. അമ്മ വി.ഗീത. പത്തനംതിട്ട കളക്ടറേറ്റിൽ ഉദ്യോഗസ്ഥ. അനുജൻ പ്രണവ് ദാസ്. എൻജിനിയറിംഗ് പഠനം കഴിഞ്ഞു. അമ്മൂമ്മയും ചേരുന്നതാണ് കുടുംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |