SignIn
Kerala Kaumudi Online
Sunday, 27 September 2026 8.33 PM IST

'സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരൻ'; 38 വർഷം പഴക്കമുള്ള ചിത്രങ്ങളുമായി നടൻ സുരേഷ് കൃഷ്ണ

suresh-krishna
സുരേഷ് കൃഷ്‌ണ

സിനിമയിൽ എത്തണമെന്ന ആഗ്രഹവുമായി നടന്നിരുന്ന കാലത്തെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ സുരേഷ് കൃഷ്‌ണ. 38 വർഷം മുൻപ് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കിട്ടത്. ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം അന്നത്തെ കാലം രസകരമായ രീതിയിൽ ഓർത്തെടുക്കുകയാണ് നടൻ. ഫോട്ടോ എടുത്തത് സുഹൃത്തുക്കളാണെന്നും വസ്ത്രങ്ങൾ പല സുഹൃത്തുക്കളുടേതാണെന്നും താരം കുറിച്ചു.

suresh-krishna

'ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട്‌ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പൊ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്...ക്രെഡിറ്റ്‌സ്: ഫോട്ടോ എടുത്തത്: പ്രിയപ്പെട്ട സുഹൃത്തുക്കൾ കോസ്റ്റ്യൂം: പല സുഹൃത്തുക്കളുടെ,​ ബൈക്ക്: ഒരു വഴിപോക്കന്റെ, മേക്കപ്പ് & സ്റ്റൈലിഷ്: അതൊക്കെ അന്ന് വലിയ ചിലവാ ഫിലിം റോൾ & ഫോട്ടോ: കടം' - സുരേഷ് കൃഷ്ണ കുറിച്ചു.

suresh-krishna

സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണ ഇപ്പോൾ സഹനടനായും ഹാസ്യകഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയം തേച്ചുമിനുക്കുകയാണ്. വേറിട്ട കഥാപാത്രങ്ങളുമായി സജീവമാണ് താരം. വിനീത് ശ്രീനിവാസൻ നായകനാകുന്ന 'ചടങ്ങ്' ആണ് സുരേഷ് കൃഷ്ണയുടെ വരാനിരിക്കുന്ന ചിത്രം. ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം, നിവിൻ പോളി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റിലും' സുരേഷ് കൃഷ്ണ ശ്രദ്ധേയ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിലെ ബൈജു എന്ന കഥാപാത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

English Summary

Actor Suresh Krishna recently shared 38-year-old photos from a photoshoot conducted during his early aspirations for a film career. Posted on Instagram, the pictures depict him aided by friends and borrowed items, evoking nostalgic reflections on his journey into cinema. He is currently active in diverse film roles.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH KRISHNA, LATESTNEWS, CINEMANEWS, THROWBACK, PHOTOSHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY