തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷയും തമ്മിലുള്ള സൗഹൃദവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് നടി അംബിക. വിജയ് തമിഴകത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമാണെന്നും ഈ സമയത്ത് പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയേയും രാഷ്ട്രീയ ഭാവിയേയും ദോഷകരമായി ബാധിക്കുമെന്നും അംബിക അഭിപ്രായപ്പെട്ടു.
സുഹൃത്തുക്കൾ മാത്രമാണെന്നതുകൊണ്ട് വിമർശനങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് തൃഷയ്ക്ക് തോന്നിയേക്കാം. എന്നാൽ വിജയ് ഇപ്പോൾ പ്രധാനപ്പെട്ട പദവിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഒരടി പിന്നോട്ടുമാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നെന്നും അംബിക വ്യക്തമാക്കി.
'ഇപ്പോൾ ലണ്ടനിൽ അവർ ഒരുമിച്ചുപോയെന്ന് പറയുന്നു. തൃഷ അവിടെ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയതാണെന്ന് കേൾക്കുന്നു. രാധികയും അതിലൊരു വേഷം ചെയ്യുന്നുണ്ട്. അവർ എവിടെപ്പോയി എന്തൊക്കെ ചെയ്താൽ അതിൽ നമുക്കെന്തു കാര്യം.
എന്നിരുന്നാലും സൗഹൃദത്തിനും ഒരുമാനം കൊടുക്കണം. വ്യക്തിപരമായി ഞാൻ അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കും. ഞാൻ പറയുന്നത് എന്റെ മാത്രം അഭിപ്രായമാണ്.'- അവർ പറഞ്ഞു.
അംബികയുടെ വാക്കുകൾ വൈറലായതോടെ പ്രതികരിച്ച് വിജയ് ആരാധകരും രംഗത്തെത്തി. ഇതാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്ന് നിരവധിപേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിഞ്ഞദിവസം ലണ്ടനിൽ വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു.
Actress Ambika has responded to social media discussions regarding Tamil Nadu Chief Minister Vijay and actress Trisha's alleged relationship. Ambika stated that the viral news and images could negatively impact CM Vijay's political image and future. Her comments came after a video of Vijay and Trisha together in London sparked controversy, leading to positive reactions from Vijay's fans.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |