SignIn
Kerala Kaumudi Online
Thursday, 25 June 2026 12.13 PM IST

'വസ്ത്രം ഉരിയുന്നത് റോൾ കിട്ടാനാണെന്ന അസംബന്ധം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ'; തുറന്നടിച്ച് എസ്തർ

READ ENGLISH VERSION
esther-anil-

സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് നടി എസ്തർ അനിൽ. ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ ചില പരാമർശങ്ങളിൽ വിമർശിച്ച് രംഗത്തെത്തിയവർക്കാണ് ചുട്ടമറുപടി നൽകിയത്. ബാലതാരങ്ങളായി സിനിമയിലേക്ക് എത്തിയ പെൺകുട്ടികൾ നായികമാരാകുമ്പോൾ അവരെ 'ഹൈപ്പർ സെക്ഷ്വലൈസ്' ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

'നായിക റോളിലേക്ക് പാകമായി എന്ന് സിനിമാക്കാരെ അറിയിക്കാനുള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് ബാലതാരങ്ങൾ കാണിക്കാറുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ പ്രതികരണങ്ങൾക്കാണ് താരം മറുപടിയുമായി എത്തിയത്. 'വസ്ത്രം ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന അസംബന്ധം ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ?, സോഷ്യൽ മീഡിയയിൽ ഗ്ലാമറസായതുകൊണ്ട് മാത്രം സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞുതരൂ? ഒരാൾ പോലുമില്ല. ഇനി അരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?

മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല. സഹോദരാ...എന്താണ് നിങ്ങളുടെ പ്രശ്നം? കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ നിങ്ങളുടെ ലക്ഷ്യം? അത് എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി'- എസ്തർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.

ഇതാദ്യമായല്ല എസ്തർ ഇത്തരക്കാർക്ക് മറുപടിയുമായി രംഗത്തെത്തുന്നത്. നേരത്തെ ബോഡിഷെയ്മിംഗ് ചെയ്യുന്നവർക്ക് ചുട്ടമറുപടിയുമായി താരം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ESTHAR ANIL, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY