SignIn
Kerala Kaumudi Online
Sunday, 26 July 2026 3.29 AM IST

മായൻ ഉസ് ബെക്കിസ്ഥാനിൽ

ss

ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ - ചാപ്ടർ 1 ഉസ് ബെക്സ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു. മദ്ധ്യേ ഏഷ്യയിലെ പ്രധാന രാജ്യമായ ഉസ് ബെക്കിസ്ഥാനിൽ നടക്കുന്ന നാലു ദിവസത്തെ ചിത്രീകരണത്തിൽ വിജയ് ബാബു ആണ് പങ്കെടുക്കുന്നത്. തുടർന്ന് കേരളത്തിലേക്ക് ഷിഫ്ട് ചെയ്യും. മൂന്നാറിലും കോട്ടയത്തും വാഗമണ്ണിലും ആണ് തുടർ ചിത്രീകരണം. ഈ ചിത്രീകരണത്തിൽ ജയസൂര്യ ജോയിൻ ചെയ്യും. നൈല ഉഷ ആണ് നായിക. -ഡാർക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അദൃശ്യ ശക്തിയുമായി പോരാടുന്ന കൊമ്പുള്ള പൊലീസായി ജയസൂര്യ വേഷമിടുന്നു എന്ന് മോഷൻ പോസ്റ്റർ സൂചന നൽകിയിരുന്നു. ഏറെ പ്രചാരം നേടിയ 'കറുത്തച്ചനൂട്ട്" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം . മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത. വിജയ് ബാബു, എെശ്വര്യ രാജ്, മുബിൻ എം. റാഫി, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. ഒാർഡിനറി, അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്കുശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ . കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ.പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY