SignIn
Kerala Kaumudi Online
Saturday, 03 October 2026 12.43 PM IST

'ഉയരവും ലിംഗഭേദവും നോക്കിയല്ല ഞങ്ങൾ അവരെ ആവശ്യപ്പെട്ടത്; അവരെല്ലാം കലാകാരന്മാരാണ്'; ചുട്ടമറുപടിയുമായി അഹാന

ahaana
'അമ്മു - നിമ്മു' കാർണിവലിൽ നിന്ന്

സെപ്തംബർ 13നാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. വിവാഹത്തിന് മുന്നോടിയായി 'അമ്മു - നിമ്മു' കാർണിവൽ എന്ന പ്രി-വെഡ്ഡിംഗ് ആഘോഷത്തിന്റെ ചിത്രങ്ങൾ അടുത്തിടെ അഹാന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

പൊക്കം കുറഞ്ഞ മനുഷ്യരെ കൗതുകമുള്ള കോമാളികളാക്കിയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. ഒരു ഏജൻസി വഴിയാണ് അവരെ ബുക്ക് ചെയ്തതെന്നും ഉയരമോ ലിംഗഭേദമോ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അഹാനയുടെ മറുപടി.

'പൊക്കം കുറഞ്ഞ ആളുകളെ വസ്തുവൽക്കരിക്കുന്നതും വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു'- ഇതായിരുന്നു അഹാനയുടെ കാർണിവൽ പോസ്റ്റിൽ വന്ന വിമർശന കമന്റ്.

'ഒരു ഏജൻസി വഴിയാണ് ‌ഞങ്ങൾ ജഗ്ലർമാരെയും കാർണിവൽ കലാകാരന്മാരെയും ബുക്ക് ചെയ്തത്. അത് പ്രഫഷണലും മാന്യവുമായ ഒരു ജോലിയാണ്. ഉയരം, ലിംഗഭേദം അല്ലെങ്കിൽ ശരീരപ്രകൃതി എന്നിവ നോക്കി ഞങ്ങൾ ഒരിക്കലും ആരെയും ആവശ്യപ്പെട്ടിട്ടില്ല. അത് ഞങ്ങൾക്ക് ഒരു ഘടകമായിരുന്നില്ല. പ്രഫഷണൽ കലാകാരന്മാരെയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഏജൻസി അവരുടെ പക്കലുള്ള ടീമിനെ അയച്ചു. അവിടെ എത്തിയതിൽ അവർ സന്തോഷവാന്മാരായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും മികച്ച ഒരു അനുഭവം ലഭിക്കുകയും ചെയ്തു. അവർ ഞങ്ങളുടെ ചടങ്ങിലെ കലാകാരന്മാരായിരുന്നു. അല്ലാതെ അലങ്കാര വസ്തുക്കളായിരുന്നില്ല'- അഹാന കുറിച്ചു.

English Summary

actress Ahaana Krishna has responded to criticism surrounding the ‘Ammu–Nimmu Carnival’ held ahead of her wedding with cinematographer Nimish Ravi. Responding to a comment accusing the event of objectifying people of short stature, Ahaana Krishna said the jugglers and carnival artists were booked through an agency and that neither height nor gender was a factor in selecting them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHAANA KRISHNA, NIMISH RAVI, AHAANA KRISHNA WEDDING, AMMA NIMMU CARNIVAL, AHAANA KRISHNA RESPONSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY