SignIn
Kerala Kaumudi Online
Monday, 24 August 2026 12.37 PM IST

എസ്.ജെ. ബിനുവിന്റെ തേരിൽ അമിത് ചക്കാലയ്ക്കൽ

amith

പ്രദർശനത്തിനൊരുങ്ങുന്ന ജിബൂട്ടിക്ക് ശേഷം എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന തേരിലും അമിത് ചക്കാലയ്ക്കൽ നായകനാകുന്നു. ബ്ളൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം നിർമ്മിക്കുന്ന കുടുംബ പശ്ചാത്തലത്തിലുള്ള ഈ ആക്‌ഷൻ ത്രില്ലറിന്റെ ചിത്രീകരണം ഇന്ന് പാലക്കാട് തുടങ്ങും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് കൊണ്ടായിരിക്കും ചിത്രീകരണം.

വിജയരാഘവൻ, ബാബുരാജ്, കലാഭവൻ ഷാജോൺ, അഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്‌മിനു സിജോ, റിയ സൈറ, ആർ.ജെ. നിൽജ തുടങ്ങിയവരാണ് തേരിലെ മറ്റ് അഭിനേതാക്കൾ.

രചന: ഡിനിൽ പി.കെ, ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: തോമസ് പി. മാത്യു, എഡിറ്റർ: സംജിത് മുഹമ്മദ്, സംഗീതം: യാക്സൺ, നേഹ, കലാസംവിധാനം: പ്രശാന്ത് മാധവ്, പ്രൊഡക്‌ഷൻ കൺട്രോളർ: ബിജു കെ. തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്‌റ്റ്യൂം : അരുൺ മനോഹർ, മേയ്ക്കപ്പ് : ആർ.ജി. വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: മനു ഡാവിഞ്ചി, പി.ആർ.ഒ : പ്രതീഷ് ശേഖർ.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന് സമൂഹ മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ തേരിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMITH CHAKKALAKKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY