SignIn
Kerala Kaumudi Online
Monday, 17 August 2026 9.21 AM IST

ബോളിവുഡ് താരം അനന്യ രാജ് അന്തരിച്ചു, മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം

ananya-raj
അനന്യ രാജ്

മുംബയ്: ബോളിവുഡ്-തെലുങ്ക് ചലച്ചിത്ര താരം അനന്യ രാജ് അന്തരിച്ച വിവരം പുറത്തുവിട്ട് കുടുംബം. ഒരു വർഷത്തോളമായി ആരോഗ്യപ്രശ്‌നങ്ങൾ താരത്തെ അലട്ടിയിരുന്നതായും ജൂലായ് 15ന് ഉറക്കത്തിലാണ് 27കാരിയായ അനന്യ മരിച്ചതെന്നുമാണ് കുടുംബം താരത്തിന്റെ സമൂഹമാദ്ധ്യമ പേജിലൂടെ വിവരം പുറത്തുവിട്ടത്. വേദനിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവിടുകയാണ് എന്ന മുഖവുരയോടെയാണ് മരണവാർത്ത കുടുംബം അറിയിച്ചത്.

കുടുംബത്തിന്റെ പ്രസ്‌താവന ഇങ്ങനെ:

'ഇത് അനന്യയുടെ കുടുംബമാണ്. അനന്യ ജൂലായ് 15ന് പുലർച്ചെ മരിച്ചുവെന്ന കാര്യം ഏറെ വേദനയോടെ ഞങ്ങൾ അറിയിക്കുകയാണ്. ഉറക്കത്തിൽ സമാധാനത്തോടെയാണ് അവൾ മരിച്ചത്. ഒരുവർഷത്തിലേറെയായി ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു അനന്യ. ഒരുപോരാളിയെ പോലെ അവ മറികടക്കാൻ അവൾ പൊരുതുകയായിരുന്നു. ഒരു രാജ്ഞിയെപ്പോലെ ജീവിച്ച നല്ല മനോബലമുള്ള പെൺകുട്ടിയായിരുന്നു അവൾ. അനന്യയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.'

കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്നും സോഷ്യൽമീഡിയ കുറിപ്പിലുണ്ട്. 2016ൽ '7 അവേഴ്‌സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് അനന്യ രാജ് ബോളിവു‌‌ഡ് അരങ്ങേറ്റം കുറിച്ചത്. ദി ഫൈനൽ എക്‌സിറ്റ് (2017), ഗോസ്റ്റ് (2019) എന്നിവയും താരത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങളാണ്. തെഗ്ഗെഡെ ലെ എന്ന തെലുങ്ക് ചിത്രത്തിലും തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുക്കിയ മദ്രാസി ഗാംഗ് എന്ന ചിത്രത്തിലും മികച്ച വേഷങ്ങൾ ചെയ്‌തു.

English Summary

Bollywood and Telugu actress Ananya Raj has passed away at the age of 27, her family has confirmed. According to a statement shared on her social media page, Ananya had been facing health issues for nearly a year and died in her sleep on July 15. The family described the announcement as a deeply painful piece of news.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANANYA RAJ, PASSEDAWAY, BOLLYWOOD ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY