ചെന്നൈ: സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹത്തിന്റെ തീയതി പുറത്ത്. 2026 നവംബർ പത്തിനാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് വിവരം. ഗ്രീസിലെ സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം സംഘടിപ്പിക്കുകയെന്നും വിവരമുണ്ട്. ദീപാവലി കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ് വിവാഹം. എന്നാൽ ഗ്രീസിൽ എവിടെവച്ചാണ് വിവാഹമെന്നതുൾപ്പെടെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അനിരുദ്ധും കാവ്യയും വിവാഹിതരാകുന്നുവെന്ന് അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്ര മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
'അനിരുദ്ധ് പാവമാണ്. അവർ വിവാഹിതരാകാൻ പോകുന്നുവെന്നാണ് ഞാൻ കേട്ടത്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. വലിയൊരു ടീമിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. പിതാവിന്റെ ബിസിനസ് ജീനുകളാണ് ആ കുട്ടിക്ക് ലഭിച്ചത്. അവർ നല്ല ജോഡിയാണ്. അവർ രണ്ടുപേരും ഒത്തുചേർന്ന് സംഗീത ബിസിനസുമായി മുന്നോട്ടുപോകണം'- എന്നായിരുന്നു വൈ ജി മഹേന്ദ്രയുടെ പ്രതികരണം.
അനിരുദ്ധ് രവിചന്ദറും കാവ്യയും വിവാഹിതരാകുന്നുവെന്ന വാർത്തകൾ മുൻപും പ്രചരിച്ചിരുന്നു. 2024 മുതൽ അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്നാണ് വിവരം. സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ.
ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്‍ക്കുന്ന അനിരുദ്ധ് ഓരോ സിനിമകള്‍ക്കും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ധനുഷിന്റെ 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ജെയ്‌ലർ, മാസ്റ്റർ, വിക്രം, ജവാൻ, ലിയോ, ഡിസി തുടങ്ങിയ സിനിമകളിലെ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ പിറന്ന ഗാനങ്ങൾ വൻ ഹിറ്റായിരുന്നു.
Music composer and singer Anirudh Ravichander and Sunrisers Hyderabad owner Kavya Maran are reportedly set to marry on November 10, 2026. The wedding is expected to be a private ceremony in Greece, though the exact venue and other details remain undisclosed. Anirudh’s uncle and actor Y. G. Mahendran had previously confirmed their relationship and upcoming marriage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |